കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. സംസ്ഥാനത്തെ വിവിധ ആകാശ് സെന്ററുകളില്‍ നിന്നായി എട്ട് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, ചിട്ടയായ പരിശീലനം എന്നിവയ്ക്കൊപ്പം ആകാശ് നല്കുന്ന അക്കാദമിക് മാര്‍ഗനിര്‍ദേശങ്ങളും പഠന അന്തരീക്ഷവും നേട്ടത്തിന് കരുത്തേകി.
ദേശീയതലത്തില്‍ 416-ാം റാങ്കോടെ കേരളത്തില്‍നിന്നുള്ള ആകാശ് വിദ്യാര്‍ഥി ദുര്‍ഗ ബി.എസ്. പട്ടികയില്‍ ഒന്നാമതെത്തി. ശരവണ പോത്തി 424, ഹരിപ്രിയ നന്ദകുമാര്‍ 1601, പ്രിയങ്ക മനോജ് കെ. 2820, സമന്വയ് ഹരീഷ് 4325, സുദര്ശന് രമണ 6101, അഭിനവ് ജിയോ ജോര്‍ജ്ജ് 7646, അങ്കിത് രാജ് 8172 എന്നിവര്‍ ഉയര്‍ന്ന റാങ്കുകള്‍ നേടി.
ദേശീയതലത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ 4 പേരും ആകാശ് വിദ്യാര്‍ഥികളാണ്. ആദ്യ 50ല്‍ 18 പേരും ആദ്യ 100ല്‍ 41 പേരും ആകാശ് വിദ്യാര്‍ഥികള്‍തന്നെ. വിദഗ്ധരായ അധ്യാപകര്‍, സമഗ്രമായ പഠന സാമഗ്രികള്‍, കര്‍ശനമായ പരീക്ഷാ രീതികള്‍, വ്യക്തിഗത മാര്‍ഗനിര്‍ദ്ദേശം എന്നിവയിലൂടെ രാജ്യത്തുടനീളം മികച്ച റാങ്ക് നേടുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സ്ഥിരമായി വാര്‍ത്തെടുക്കുകയാണ് ആകാശ്.
കേരളത്തില്‍നിന്ന് ഉയര്‍ന്ന റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികളെ കോഴിക്കോട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് അനുമോദിച്ചു. ഡെപ്യൂട്ടി റിജ്യനല്‍ ഹെഡ് ജയകൃഷ്ണന് കെ.പി, സംസ്ഥാന മേധാവി മിഥുന് രാമചന്ദ്രന്, അക്കാദമിക് മേധാവി ദിവ്യ എല്‍., ബ്രാഞ്ച് മേധാവി വിനീഷ് കുമാര്‍ കെ. എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.
