കോഴിക്കോട്: നെടുമങ്ങാട് തൊളിക്കോട് പുളിമൂട് സ്വദേശിയായ അബ്ദുല്‍ സലാമിന് എന്‍ ആര് ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രണ്ടാംഘട്ട ധനസഹായം കൗണ്‍സില്‍ ദേശീയ ചെയര്മാന് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സീനിയര്‍ വൈസ് ചെയര്മാന് എ. ആര്. ഷാജി, വൈസ് ചെയര്മാന് കോശി അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് കൈമാറി.
വര്‍ഷങ്ങളായി എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചിരുന്ന അബ്ദുല്‍ സലാം, കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.സ്വന്തമായ കിടപ്പാടം ജപ്തി ഭീഷണിയെ തുടര്‍ന്ന് നഷ്ടപ്പെടുകയും, വാര്‍ദ്ധക്യത്തിലായ മാതാവിനെയും സംരക്ഷിക്കേണ്ട ദയനീയ സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ, വീടിനെ ജപ്തിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി രണ്ടാംഘട്ട സഹായധനമായി ഏകദേശം അരലക്ഷം രൂപ കൈമാറി മാതൃകയായത്.
