പ്രൈവറ്റ് ബസ് മേഖലയെ തകർക്കരുത്.കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പ്രൈവറ്റ് ബസ് മേഖലയെ തകർക്കരുത്.കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പ്രൈവറ്റ് ബസ് മേഖലയെ തകർക്കരുത്.കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കോഴിക്കോട്:പത്ത് ദിവസത്തിനുള്ളിൽ ഡീസലിന് എട്ടു രൂപയാണ് വർധിച്ചതെന്നും, സംസ്ഥാന സർക്കാർ പ്രഖ്യപിച്ച വനിതകൾക്ക് കെ എസ് ആർ ടിസി യിൽ സൗജന്യ യാത്ര പദ്ധതി കൂടിയാവുമ്പോൾ പിടിച്ചു നിൽക്കാൻ പെടാപാടുപെടുന്ന പ്രൈവറ്റ് ബസ് മേഖലയുടെ തകർച്ച സമ്പൂർണമാവുമെന്നും ഇകാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നുംകോഴിക്കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.നൂറു ലിറ്റർ ഡീസൽ ആവശ്യമായി വരുന്ന ഒരു ബസിന് 800രൂപയാണ് ഓരോ ദിവസവും അധിക ബാധ്യത. കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച നികുതി ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. കോവിഡിന് ശേഷം സ്ത്രീകളും കുട്ടികളുമാണ് പ്രൈവറ്റ് ബസുകളിലെ യാത്രകാരിൽ 60%.2012ലാണ് വിദ്യാർത്ഥികളുടെ യാത്ര നിരക്ക് 50പൈസയിൽ നിന്നും ഒരു രൂപയാക്കിയത്.ഇത് അനുപാതികമായി വർധിപ്പിക്കണം. കെ എസ് ആർ ടി സി യുടെ നഷ്ടം നികത്താൻ പ്രതി വർഷം 1050കോടി രൂപയാണ് സർക്കാർ നൽകുന്നത്, ആയിരകണക്കിന്‌ കോടി രൂപ സർക്കാരിന് നികുതി നൽകുന്ന ഇ മേഖലയെ സർക്കാർ അവഗണിക്കുകയാണെന്നും ജില്ലാ പ്രസിഡണ്ട്‌ കെ. ടി. വാസുദേവൻ പറഞ്ഞു. 8000ബസ് ഉടമകളും, 30000ജീവനക്കാരും ഉൾപ്പെടുന്ന ഇ മേഖലയെ നാശത്തിലേക്ക് തള്ളിവിടരുത്.പൊതു ഗതാഗത നയം രൂപീകരിക്കുക.., പ്രൈവറ്റ് ബസ് മേഖലയെ വ്യവസായമായി പ്രഖ്യ പിക്കുക, ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക, പോലീസിന്റെയും എം വി ഡി യുടെയും അനാവശ്യ പിഴ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. മുഖ്യ മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകും. വാർത്ത സമ്മേളനത്തിൽ കെ ടി. വാസുദേവൻ ജില്ലാ ജനറൽ സെക്രട്ടറി ടി. കെ. ബീരാൻ കോയ, സെൻട്രൽ കമ്മിറ്റി അംഗം സി. കെ അബ്ദു റഹ്മാൻ ജില്ലാ ട്രഷറർ സജു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *