കേരളത്തെ ശാസ്ത്ര – അധികാര വികേന്ദ്രീകരണ ദര്‍ശനത്തിലേക്ക്  നയിച്ച പ്രതിഭാശാലി ഡോ.എം.പി.പരമേശ്വരന് ആദരാഞ്ജലി (എഡിറ്റോറിയല്‍)

കേരളത്തെ ശാസ്ത്ര – അധികാര വികേന്ദ്രീകരണ ദര്‍ശനത്തിലേക്ക്  നയിച്ച പ്രതിഭാശാലി ഡോ.എം.പി.പരമേശ്വരന് ആദരാഞ്ജലി (എഡിറ്റോറിയല്‍)

കേരളത്തെ ശാസ്ത്ര മണ്ഡലത്തിലും, ഭരണ മണ്ഡലത്തിലും പുതുക്കി പണിയാന്‍ സൈദ്ധാന്തിക തലത്തില്‍ കനത്ത സംഭാവന ചെയ്ത കേരളം കണ്ട മികച്ച ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ ഡോ.എം.പി.പരമേശ്വരന്‍ വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന് പീപ്പിള്‍സ് റിവ്യൂവിന്റെ  ആദരാജ്ഞലികള്‍. അമ്പത് വര്‍ഷം മുന്‍പ് ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കേരളത്തിന്റെ ശാസ്ത്ര – വൈജ്ഞാനിക മണ്ഡലത്തിലേക്കെത്തുന്നത്. അത് കേരളത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇ എം എസ് ആയിരുന്നു അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് കെട്ടിപ്പടുക്കാനും, കേരളത്തിലെ കുഗ്രാമങ്ങളിലടക്കം ശാസ്ത്രത്തിന്റെ സന്ദേശമെത്തിക്കാനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ശാസ്ത്ര പുരോഗതിയിലൂടെ ജീവിത മാറ്റങ്ങള്‍ കേരളീയര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് സാധ്യമായി. പുകയില്ലാത്ത അടുപ്പ് എന്ന പരിഷത്തിന്റെ ആശയവും, അധികാരം സാധാരണ ജനങ്ങളിലേക്കെത്തിച്ച അധികാര വികേന്ദ്രീകരണമെന്ന ആശയത്തിന് പിന്നിലെ ചിന്താ ശക്തിയും എം.പി.പരമേശ്വരന്റേതായിരുന്നു. മാര്‍ക്‌സിസ്റ്റായിരിക്കുമ്പോള്‍ തന്നെ ഗാന്ധിയന്‍ ദര്‍ശനങ്ങളെയും കോര്‍ത്തിണക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചക്ക് ശേഷം അദ്ദേഹം മുന്നോട്ടുവെച്ച നാലാം ലോക സിദ്ധാന്തം കേരളത്തിലെ സിപിഎം നകത്ത് വലിയ കോളിളക്കമാണുണ്ടാക്കിയത്. അത് അദ്ദേഹത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിലേക്കാണ് എത്തിച്ചത്. പരിസ്ഥിതിക്കും, വികേന്ദ്രീകരണ ഭരണക്രമത്തിനും വേണ്ടി നിലകൊണ്ട ധിഷണാശാലിയായിരുന്നു അദ്ദേഹം. അദ്ദേഹം മുന്നോട്ടുവെച്ച ദാര്‍ശനിക മണ്ഡലം കേരളത്തെ എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

കേരളത്തെ ശാസ്ത്ര – അധികാര വികേന്ദ്രീകരണ ദര്‍ശനത്തിലേക്ക്

നയിച്ച പ്രതിഭാശാലി ഡോ.എം.പി.പരമേശ്വരന് ആദരാഞ്ജലി (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *