താമരശ്ശേരി: എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സോണ്‍ കേന്ദ്രങ്ങളില്‍ ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘സ്നേഹ ലോകം’ താമരശ്ശേരിയില്‍ സംഘടിപ്പിച്ചു. എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് നൗഫല്‍ സഖാഫി നൂറാംതോട് അധ്യക്ഷത വഹിച്ചു. എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് അംഗം ആസാദ് കാരാടി, അബ്ദുല്‍ ഗഫൂര്‍ ബാഖവി സി കെ, ഹനീഫ മാസ്റ്റര്‍ കോരങ്ങാട് സംസാരിച്ചു. ഇതിന്റെ ഭാഗമായി നടന്ന താജുല്‍ ഉലമ അനുസ്മരണത്തിന് ഡോ. സയ്യിദ് അബ്ദുസ്വബൂര് ബാഹസന്‍ അവേലം നേതൃത്വം നല്കി. സുബൈര്‍ സഖാഫി കുറ്റിക്കാട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി മൊയ്തീന് കുട്ടി ഹാജി പതാക ഉയര്‍ത്തി . സയ്യിദ് ഹാഷിം ജീലാനി, സയ്യിദ് ശിഹാബുദ്ദീന് അമാനി, കെ ടി അബ്ദുറഷീദ് ഒടുങ്ങാക്കാട്, ഡോ. എം എസ് മുഹമ്മദ്, സംബന്ധിച്ചു.
സോണ്‍ ജനറല്‍ സെക്രട്ടറി ഉസ്മാന് ഹിഷാമി വള്ളിയാട് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്ലത്തീഫ് സഖാഫി അണ്ടോണ നന്ദിയും പറഞ്ഞു.ഇതിന്റെ മുന്നോടിയായി ആരംഭിച്ച നബി സ്നേഹ റാലി സയ്യിദ് സകരിയ്യ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു.
എസ് വൈ എസ് താമരശ്ശേരി സോണ്‍ സ്നേഹലോകം സമാപിച്ചു
