‘അസംബന്ധങ്ങള്‍’ പ്രകാശനം ചെയ്തു
കോഴിക്കോട്: തെക്കേപ്പുറം സക്കീറിന്റെ ലേഖനസമാഹാരം ‘അസംബന്ധങ്ങള്‍’ സി.എച്ച്. മുസ്തഫ മൗലവി പ്രകാശനം ചെയ്തു. സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടും നിശിതമായ സാമൂഹികവിമര്‍ശനം കൊണ്ടും ഉള്‍ക്കനമുള്ളതാണ് തെക്കേപ്പുറം സക്കീറിന്റെ കുറിപ്പുകളെന്ന് മുസ്തഫ മൗലവി പറഞ്ഞു. നര്‍മത്തില്‍ പൊതിഞ്ഞതെങ്കിലും സാമൂഹികവിമര്‍ശനം കുറിക്കു കൊള്ളും വിധം ഉന്നം നോക്കി എറിയാന്‍ സക്കീറിന് നല്ല മിടുക്കുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
എ.പി. അഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. ആറ്റക്കോയ പള്ളിക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര് ചടങ്ങില്‍ ബിന്ദു ബാബു പുസ്തകപരിചയം നടത്തി. കെ.വി. സക്കീര്‍ ഹുസൈന്, എം. മനോഹരന്, ഡോ. പി.കെ. ജനാര്ദനന്, ഷാനവാസ് കണ്ണഞ്ചേരി എന്നിവര്‍ ആശംസ നേര്‍ന്നു. തെക്കേപ്പുറ സക്കീര്‍ സ്വാഗതവും മുസദ്ധിക്ക് ഇ നന്ദിയും പറഞ്ഞു.
നാഷണല്‍ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
