മുട്ടം ഗ്രാമത്തിന്റെ ‘ദേശപ്പെരുമ’; പുസ്തകം പ്രകാശനം ചെയ്തു

മുട്ടം ഗ്രാമത്തിന്റെ ‘ദേശപ്പെരുമ’; പുസ്തകം പ്രകാശനം ചെയ്തു

ഷാര്‍ജ: മുട്ടം ഗ്രാമത്തിന്റെ ചരിത്രം പറയുന്ന ദേശപ്പെരുമ എന്ന പുസ്തകം ഷാര്‍ജയുടെ അക്ഷര നഗരിയില്‍ പത്മശ്രീ എം എ യൂസഫ് അലി ഗള്‍ഫ് മാധ്യമം സി .ഇ.ഒ.സക്കരിയ്യ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ഷാര്‍ജ ഗവ: സാമ്പത്തിക ഉപദേഷ്ടാവ് സയിദ് ഉമ്മര്‍,ഡോക്ടര്‍ കെ കെ എന്‍ കുറുപ്പ് എന്നിവര്‍ വിശിഷ്ട തിഥികളായിരുന്നു. ചിരന്തന പബ്ബിക്കേഷന്‍ ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

സാമ്പത്തികമായി പിന്നോക്കം നിന്ന ഒരൂ ഗ്രാമം വിശപ്പ് മാറ്റാനും കുടുംബം പുലര്‍ത്താനും കടല്‍ കടന്നെത്തിയത് ഖോര്‍ഫുഖാനീലും ദുബൈയിലും അബുദാബിയിലുമായിരുന്നു. കറാച്ചിയിലും റംഗോണിലും സിങ്കപ്പൂരിലും ബഹറൈനിലും ചുറ്റി യു എ ഇ യിലെത്തിയപ്പോള്‍ അത്ഭുതങ്ങള്‍ വിരിയുകയായിരുന്നു. മുട്ടം ഗ്രാമവും ജനതതിയും ക്രമാനുഗതമായ വളര്‍ച്ച നേടി.
പൊരുതി നേടിയവരും പൊരുതി തളര്‍ന്നവരും അക്കൂട്ടത്തില്‍ അനേകരായിരുന്നു.ഈ വളര്‍ച്ചയുടെ ചരിത്രം എവിടെയും രേഖപ്പെടുത്തപെട്ടില്ല.
വൈകിയാണെങ്കിലും ഒരൂ കൂട്ടം നിസ്വാര്‍ത്ഥരായവരുടെ പ്രയത്‌നം കൊണ്ടാണ് ദേശപ്പെരുമ എന്ന ചരിത്ര കൃതി പൂര്‍ത്തിയായത്. അതാണ് ഷാര്‍ജയില്‍ പൂവണിഞ്ഞത്.
എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ടി.പി.മഹമ്മൂദ് ഹാജി, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, ഡോ.എസ്.എല്‍.പി.ഉമ്മര്‍ ഫാറൂക്ക്, പി.മുഹമ്മദ് ശാഫി,ഷാര്‍ജ ബുക്ക് അതോററ്ററി പ്രതിനിധി മോഹന്‍കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എം.സി.എ.നാസര്‍, കെ.എം.അബ്ബാസ്, വി.പി.കെ.അബ്ദുല്ല, യേശുശീലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പുസ്തക എഡിറ്റര്‍ എസ്.എല്‍.പി.സിദ്ദീഖ് സ്വാഗതവും ചെയര്‍മാന്‍ ടി.പി.അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.

 

 

 

മുട്ടം ഗ്രാമത്തിന്റെ ‘ദേശപ്പെരുമ’; പുസ്തകം പ്രകാശനം ചെയ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *