നോട്ട് നിരോധനം ഒരു വ്യാഴവട്ടക്കാലമാവുമ്പോള്‍

നോട്ട് നിരോധനം ഒരു വ്യാഴവട്ടക്കാലമാവുമ്പോള്‍

പി.ടി.നിസാര്‍

      നോട്ട് നിരോധനം നടന്ന് പത്ത് വര്‍ഷം തികയുന്ന ദിനമാണിന്ന്. 2016 നവംബര്‍ 8ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. രാജ്യത്തുള്ള കള്ളപ്പണം കണ്ടെത്താനും, കറന്‍സി ഉപയോഗം കുറയ്ക്കലുമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പത്ത് വര്‍ഷം കഴിഞ്ഞ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ റിസല്‍ട്ട് പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട രണ്ട് കാര്യങ്ങളും നോട്ട് നിരോധനം കൊണ്ട് ലഭിച്ചിട്ടില്ല എന്ന് വ്യക്തമാവും. രാജ്യത്ത് നിലവിലുണ്ടായിരുന്ന നോട്ടിന്റെ 99%വും തിരിച്ചു വന്നതായാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. അതുപോലെ കറന്‍സിയുടെ ഉപയോഗം 2026 ആവുമ്പോള്‍ 2026ലുണ്ടായിരുന്ന 20% ല്‍ നിന്ന് 2026 ല്‍ 40%ത്തിലധികമായി എന്നും കാണാന്‍ കഴിയും. അതുകൊണ്ടാണ് മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം തെറ്റായ തീരുമാനമായിരുന്നു എന്ന് വ്യക്തമാവുന്നത്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ കെടുതികള്‍ അനുഭവിച്ചത് രാജ്യത്തെ ജനങ്ങളാണ്. അക്കാലത്ത് ബാങ്കുകളില്‍ കണ്ട അനിയന്ത്രിതമായ ക്യൂ തന്നെ വലിയ ഉദാഹരണമാണ്. നോട്ടുകള്‍ മാറി കിട്ടാന്‍ എ ടിഎം ല്‍ നിന്ന് പണം പിന്‍വലിക്കാന്‍ വലിയ കഷ്ടപ്പാടാണ് ജനങ്ങള്‍ അനുഭവിച്ചത്. പലയിടത്തും സാധാരണക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനം വരെ സഹിക്കേണ്ടി വന്നിട്ടുണ്ട്. നോട്ട് നിരോധനം തല്ലിതകര്‍ത്തത് ജനങ്ങളുടെ സ്വപ്‌നങ്ങളായിരുന്നു. ചെറുകിട വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നോട്ട് നിരോധനമുണ്ടാക്കിയത്. രാജ്യത്തെ ഭൂമി കച്ചവടമടക്കമുള്ള ക്രയവിക്രയങ്ങള്‍ക്ക് ഭംഗം നേരിട്ടു. ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകാരുടെ സ്വപ്‌നങ്ങളാണ് തല്ലിതകര്‍ക്കപ്പെട്ടത്. പല വ്യവസായങ്ങളും, കുടില്‍ വ്യവസായങ്ങളും, ചെറുകിട സംരംഭങ്ങളും തകര്‍ന്നടിഞ്ഞു. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ സാമ്പത്തിക നഷ്ടം വിലയിരുത്തിയാല്‍ അതിഭയാനകമായിരിക്കും. പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോലും തടസ്സം നേരിട്ടു. തങ്ങളുടെ സംരംഭങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ വ്യക്തിപരമായ പ്രയാസങ്ങളും മനുഷ്യര്‍ക്കുണ്ടായി. നോട്ട് നിരോധനത്തിന്റെ കെടുതികളില്‍ നിന്നും രാജ്യം കരകയറാന്‍ കുറേ സമയമെടുത്തിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞ് നോട്ട് നിരോധനം തിരിഞ്ഞു നോക്കുമ്പോള്‍ അര്‍ത്ഥശൂന്യമായ നടപടിയാണിതെന്ന് വിലയിരുത്താന്‍ സാധിക്കും. ഭരണകൂടങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വേണ്ടത്ര അവധാനതയോടെയല്ലെങ്കില്‍ അതിന്റെ പ്രയാസം രാജ്യത്തെ ജനങ്ങള്‍ക്കായിരിക്കുമെന്നതിന് മകുടോദാഹരണമാണ് നോട്ട് നിരോധനം. ഏത് ഭരണകൂടമായാലും, രാജ്യത്തെ മൊത്തം ജനങ്ങളെ അടിമുടി ബാധിക്കുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ അതിവിദഗ്ധരായ ആളുകളുടെ വ്യക്തമായ അഭിപ്രായങ്ങള്‍ തേടേണ്ടതുണ്ട്.

നോട്ട് നിരോധനം ഒരു വ്യാഴവട്ടക്കാലമാവുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *