സുല്‍ത്താന്‍ ബത്തേരി: വയനാട് അതിവേഗ റെയില്‍പാത ഇ.ശ്രീധരന് പൊതുജനങ്ങളുമായി സംവദിച്ചു. ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പാകെയാണ് കേരളത്തിന്റെ തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റയില്പാതസംസന്ധിച്ചും പാതയുടെ തുടര്‍ച്ചയായ കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി പാത സംബന്ധിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റയില്‍ കോര്പ്പറേഷന്(ഡി.എംആര്‍സി ) നടത്തിയ പഠനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ പാതക്ക് ഡി.എംആര്‍സി തയ്യാറാക്കിയ പദ്ധതിപ്രകാരം 60000 കോടി രൂപയാണ് ചിലവ് വരിക. ബ്രോഡ് ഗേജില്‍നിന്ന് അതിവേഗ പാതക്ക് പ്രയോഗികമായ സ്റ്റാന്‍ഡേഡ് ഗേജിലേക്ക് മാറ്റിയതോടെ 30% ചിലവ് ലാഭിക്കാനായി. പാത തിരുവനന്തപുരം നഗരത്തിലൊഴികെ മേല്‍പാലങ്ങളിലൂടെയാണ് നിര്‍മ്മിക്കുക. 30 മീറ്റര്‍ അകലത്തിലാണ് തൂണുകള്‍ വേണ്ടിവരിക. പാതക്ക് 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിന് നിലവിലെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ പാതയുടെ പണിപൂര്‍ത്തിയായാല്‍ സ്ഥലം ഉടമകള്‍ക്ക് തിരികെ നല്‍കും. ഇവിടെ കൃഷിയും അനുവദനീയമായ മറ്റ് പ്രവര്‍ത്തികളും ചെയ്യാനാവും.
പാത ഒരു പവര്ഹൗസ്കൂടിയായിരിക്കും. പൂര്‍ണമായും സൗരോര്‍ജത്തിലാണ് പാത പ്രവര്‍ത്തിക്കുക. ഇതിനായി പാതയിലുടനീളം സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ച് പീക്ക് അവേഴ്സില്‍ പുറമേ വില്‍ക്കും. യാത്രാ വരുമാനത്തിന് പുറമേ പാതയുടെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്ന് വൈദ്യുതി വില്‍പ്പന ആയിരിക്കും.
ഒരു കിലോമിറ്ററിന് 2രൂപയാണ് യാത്രാകൂലിയായി നിശ്ചയിച്ചത്. കണ്ണൂരില്‍നിന്ന് 3മണിക്കൂര്‍ 20 മിനിറ്റിലും കോഴിക്കോട്നിന്ന് 2 മണിക്കൂര്‍ 40 മിനിറ്റിലും തിരുവനന്തപുരത്തെത്താം. കോഴിക്കോട് എറണാകുളം യാത്രാസമയം 1 മണിക്കൂര്‍ 5 മിനിറ്റ്.പാത കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെയും കടന്ന് പോകും. കോഴിക്കോട് നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം 10 മിനിറ്റാണ്.
വയനാടിന്റെ പ്രത്യേക സാഹചര്യങ്ങളും യാത്രാദുരിതവും പരിഗണിച്ച് വയനാട്ടിലേക്ക് പാത നീട്ടാനാവുമോ എന്ന് ഡിഎംആര്‍സി പരിശോധിച്ച്നോക്കിയിരുന്നു. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. കോഴിക്കോട് സുല്‍ത്താന്‍ബത്തേരി റോഡില്‍ ഒരുദിശയില്‍ മാത്രം ദിവസേന 50000ല്‍ അധികം ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. തുടര്‍ന്ന് സാങ്കേതിക പഠനം നടത്തിനോക്കി. പാത പ്രാവര്‍ത്തികമാക്കാം എന്നതാണ് കണ്ടെത്തല്‍.പഠനത്തിലെകണ്ടെത്തിലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ അതിവേഗ റയില്‍പാത ഒന്നാംഘട്ടമായി കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ നടപ്പാക്കണം എന്നതാണ് ഡിഎംആര്‍സിയുടെ നിര്‍ദ്ദേശം. പാത ഭാവിയില്‍ മൈസൂരിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ കേരളവും ബാംഗ്ലൂരുമായുള്ള യാത്ര അതിവേഗത്തില്‍ സാധ്യമാകും.
വയനാട് പാതക്ക് കൊടുവള്ളി, അടിവാരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുണ്ടാകും. അടിവാരത്തിനും കല്പ്പറ്റക്കുമിടയില് 20കി.മി ദൂരമുള്ള ഇരട്ട തുരങ്കപാതയാണ് നിര്‍മ്മിക്കുക.ആധുനിക സാങ്കേതിക വിദ്യയായ ടണല്‍ ബോറിംഗ് മെഷിന് ഉപയോഗിച്ച് 400 മീറ്റര്‍ വരെഅടിയിലൂടെയാണ് തുരങ്കം നിര്‍മിക്കുക. 2 വര്‍ഷം കൊണ്ട് തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കാം. കോഴിക്കോട്-കല്‍പ്പറ്റ യാത്രാസമയം 25 മിനിറ്റും കോഴിക്കോട് ബത്തേരി യാത്രാസമയം 35 മിനിറ്റും ആയിരിക്കും.
കോഴിക്കോട് ബത്തേരി ടിക്കറ്റ് നിരക്ക് ഏകദേശം 150 രൂപയായിരിക്കും. ട്രെയിനില്‍ 800 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. വയനാടിന്‍െ സാഹചര്യം പരിഗണിച്ച് ഒരു ബോഗിയില്‍ അടിയന്തിര സാഹചര്യമുള്ള രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. വയനാട് പാതയില്‍ രാത്രികാലങ്ങളില്‍ ചരക്ക് നീക്കത്തിന് റോ-റോ സംവിധാനവും ഒരുക്കും.
.സര്‍ക്കാറിന് സ്വന്തമായി ഒരുരൂപപോലും ചിലവില്ലാതെ പദ്ധതിനടപ്പാക്കാവുന്ന സാമ്പത്തിക സംവിധാനമാണ് പ്രധാന ആകര്‍ഷണം. വയനാട് പാതക്ക് 15000 കോടി രൂപ ചിലവ് വരും .പാതയുടെ ചിലവിന്റെ 60% തുല്യമായി കേന്ദ്ര സംസ്ഥാനവിഹിതവും 40% ശതമാനം പൊതുജനപങ്കാളിത്തവും ആയിരിക്കും .സര്‍ക്കാറുകളുടെ വിഹിതം അടിസ്ഥാന വികസനത്തിനും ടൂറിസം വികസനത്തിനുമുള്ള പത്യേക കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും ദീര്‍ഘകാല വായ്പകളുമാണ്.ആദ്യദിവസം മുതല്‍ ലാഭകരമാകുന്നപാതയാണ് വയനാട് പാത. അതിനാല്‍ വായ്പാതിരിച്ചടവ് ബുദ്ധിമുട്ടാകില്ല.
കോഴിക്കോട്സുല്ത്താന് ബത്തേരി അതിവേഗ പാതയുടെ ഡി.പിആര്‍ ആദ്യം തയ്യാറാക്കണം.ഇതിന് 6മാസം സമയമെടുക്കും.5 കോടി രൂപയാണ് ചിലവ് വരിക. ഇത് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ പണം അനുവദിക്കാമെന്ന് ഉറപ്പ്നല്കിയാല് ഉടന്‍തന്നെ ഡി.പിആര്‍ നടപടികള്‍ ആരംഭിക്കാന്‍ ഡിഎംആര്‍സി തയ്യാറാണ്
പാതയുടെ പരിസ്ഥിതി പ്രാധാന്യമാണ് എടുത്ത് പറയേണ്ടത്. തുരങ്കം ആരംഭിക്കുന്നതും അവസാനിക്കുന്നതും വനമേഖലയിലല്ല. ടണല്ബോറിംഗ് മെഷിന് ഉപയോഗിച്ചുള്ളനിര്മാണം പരിസ്ഥിതിക്ക് യാതൊരു ക്ഷതവുമേല്പിക്കില്ല.മേല്പാലങ്ങളിലൂടെയുള്ള നിര്‍മാണമായതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടില്ല.ആയിരക്കണക്കിന് വാഹനങ്ങളെ ദിനേന അകറ്റി നിര്ത്തുന്നതിനില് ടണ്‍കണക്കിന് കാര്‍ബണ്‍ പുറംതള്ളല്‍ ഇല്ലാതാക്കും.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാത ഏറ്റവും പരിസ്ഥിതി സൗഹാര്‍ദവുമാണ്. കോഴിക്കോട് അരയിടത്ത്പാലത്താണ് കോഴിക്കോട്ടെ സ്റ്റേഷന്എന്നതും കല്‍പ്പറ്റയില്‍ നിന്ന് 25 മിനിറ്റാണ് യാത്രാ സമയം എന്നതും വയനാടിന് വലിയ അനുഗ്രഹമായി മാറും. പാതയില്‍ തുടക്കത്തില്‍ അരമണിക്കൂര്‍ ഇടവിട്ട് അതിവേഗ തീവണ്ടികള്‍ ഓടിക്കും. പിന്നിട് ഇടവേള കുറക്കും. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും നേരിട്ട് സര്‍വിസ് നടത്തും.
വയനാടിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ സഹകരണംഇ.ശ്രീധരന് അഭ്യര്‍ത്ഥിച്ചു. ഐസി ബാലകൃഷ്ണന് എം.എല്‍എ
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുല്‍ഖാദര്‍, നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
വയനാട് അതിവേഗ റെയില്‍പാത; ഇ.ശ്രീധരന് പൊതുജനങ്ങളുമായി സംവദിച്ചു
