കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10ന് കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സാഹിത്യ ക്യാമ്പാണിത്. ക്യാമ്പില്‍ പ്രമുഖരായ സാഹിത്യകാരന്മാര്‍ ക്ലാസുകള്‍ നയിക്കും.
