തൃശൂര്‍: സ്‌കൈ വാലി സ്ട്രീറ്റ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സ്ഘടിപ്പിച്ചു. ഓണാഘോഷ പരിപാടികള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷനിലെ സജീവ അംഗമായ സജി. കെ ജോര്‍ജിനെ ചുരുങ്ങിയ കാലയളവില്‍ 39 പ്രാവശ്യം രക്തം ദാനം ചെയ്തതിന്റെ പേരില്‍ എ.പ്രസാദ് പൊന്നാട അണിയിച്ച് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോസഫ് ഇഗ്നേഷ്യസ് അധ്യക്ഷം വഹിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുള്ള കലാപരിപാടികളും അവതരിപ്പിച്ചു.അസോസിയേഷന്‍ സെക്രട്ടറി ഇ.വിയസാനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ജോജി സാജി നന്ദിയും പറഞ്ഞു.
