കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോടമ്പുഴ: കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി യു. ടി ഖാദര്‍ ഫരീദ് നിര്‍വഹിച്ചു. യതീംഖാനയുടെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രശംസാവഹമാണെന്നും, സമൂഹത്തിലെ അശരണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്‍. പി അബ്ദുല്‍ ഹമീദ് ഹാജി, കര്‍ണാടക സ്റ്റേറ്റ് ഉപദേശക സമിതിചെയര്‍മാന്‍ ടി. എം ഷാഹിദ് തേക്കില്‍, യതീം ഖാന വൈസ് ചെയര്‍മാന്‍മാരായ സി. മുഹമ്മദ് ഹാജി, ടി. ശരീഫ് ഹാജി മറ്റു കമ്മറ്റി ഭാരവാഹികള്‍, മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു .
തുടര്‍ന്ന് ഖുര്‍ആന്‍ പാരായണത്തോടെ യത്തീംഖാന ഹാളില്‍ വച്ച് നടന്ന പൊതു പരിപാടിയില്‍ സ്ഥാപന വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് ഹാജി സ്വാഗതം പറയുകയും, സ്ഥാപക ചെയര്‍മാന്‍ എന്‍.പി അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.

ചടങ്ങില്‍ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കല്ലട മുഹമ്മദലി സാഹിബ് , മുന്‍ എം എല്‍ എ വി. കെ. സി മുഹമ്മദലി, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഫൈസല്‍ പള്ളിയാളി, ആയിഷ ജസ്‌ന,അല്‍ബിര്‍ പ്രിന്‍സിപ്പല്‍ ഷുക്കൂര്‍ ഹുദവി, കെഎംഒ ഡയറക്ടര്‍ നസീല്‍ ഹുദവി, ടി ശരീഫ് ഹാജി, എം.കെ അബ്ദുറഹ്‌മാന്‍ ഹാജി, സി. കെ മൊയ്തീന്‍ ഹാജി, എന്‍. പി അഹ്‌മദ് കുട്ടി ഹാജി, കെ മൊയ്തീന്‍ ഹാജി, കെ. പി അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് പുതിയ ബ്ലോക്കിന്റെ എന്‍ജിനീയര്‍ അഷ്റഫിന് മൊമെന്റോയും സമ്മാനവും നല്‍കി. വിശിഷ്ടാതിഥികള്‍ക്ക് യതീംഖാനയുടെ സ്‌നേഹോപഹാരങ്ങളും സമ്മാനിച്ചു.യതീംഖാന ഭാരവാഹികള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *