കോഴിക്കോട്: ജില്ലയിലെ ജന സന്ദ്രതയേറിയ തെക്കേപ്പുറം മേഖലയിലേക്ക് അടിയന്തിരമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കണമെന്ന് പുത്ര റസിഡന്‍സ് അസോസിയേഷന്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണിനോടാവശ്യപ്പെട്ടു.നിലവില്‍ തെക്കേപ്പുറം പ്രദേശത്ത് പൊതുഗതാഗത സൗകര്യങ്ങള്‍ വളരെ പരിമിതമാണെന്നും, കുറ്റിച്ചിറ, ഫ്രാന്‍സിസ് റോഡ്,കുണ്ടുങ്ങല്‍, മുഖദാര്‍, കോതി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി നാട്ടുകാര്‍ വലിയ പ്രയാസം നേരിടുകയാണെന്നും ഈ മേഖലകളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വയോജനങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അസോസിയേഷന്‍ മന്ത്രിയെ ബോധിപ്പിച്ചു.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് യാത്രാസൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ സര്‍വ്വീസ് സഹായകരമാകുമെന്നും അതിനാല്‍ തെക്കേപ്പുറം മേഖലയിലേക്ക് ഉടന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ അവര്‍ ആവശ്യപ്പെട്ടു.
തെക്കേപ്പുറം മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണം; പുത്ര റസിഡന്‍സ് അസോസിയേഷന്‍ മന്ത്രിക്ക് നിവേദനം നല്‍കി
