സര്‍ സയ്യിദ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്

സര്‍ സയ്യിദ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്

കോഴിക്കോട്: നവോത്ഥാന ചിന്തകനും സാമൂഹിക പരഷ്‌കര്‍ത്താവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനുമായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന സര്‍ സയ്യിദ് അവാര്‍ഡിന് പ്രവാസി എഴുത്തുകാരനും സാമൂഹിക സാംസ്‌കാരിക മേഖലയിലെ സാന്നിധ്യവുമായ ഉസ്മാന്‍ ഒഞ്ചിയം തിരഞ്ഞെടുക്കപ്പെട്ടതായി സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25000 രൂപയും ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം.
സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ 209ാം ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 15ന്( വ്യാഴാഴ്ച) വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അവാര്‍ഡ് സമ്മാനിക്കും.
ബഹ്റൈന്‍ കെ.എം.സി.സി. ചെയര്‍മാന്‍, വഫ കെ.എം.സി.സി. പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉസ്മാന്‍ ഒഞ്ചിയം, കാക്കപ്പട, എന്റെ വീട് പൊള്ളയാണ്, എസ്.കെ. ആശുപത്രിയിലാണ്, രാധയും ആയിശയും തുടങ്ങിയ ശ്രദ്ധേയങ്ങളായ കൃതികളുടെ കര്‍ത്താവുമാണ്. ഉറൂബ് കഥാ പുരസ്‌കാരം, പി. കേശവദേവ് അവാര്‍ഡ്, അക്ഷരപുരസ്‌കാരം, പീപ്പിള്‍സ് റിവ്യൂ സാഹിത്യപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 15ന് നടക്കുന്ന സമ്മേളനത്തില്‍ സര്‍ സെയ്യിദ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിക്കും. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ.മുഹമ്മദ് ഹസ്സന്‍, ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ഇ.കെ.ഗോവിന്ദ വര്‍മ്മ രാജ, കണ്‍വീനര്‍ പി.ടി.നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

സര്‍ സയ്യിദ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്

Share

Leave a Reply

Your email address will not be published. Required fields are marked *