കോഴിക്കോട്: ശബ്ദത്തിന് നല്കാന് കഴിയാത്ത അര്‍ത്ഥം മൗനത്തിന് നല്കാന് കഴിയുമെന്നതാണ് കവിതയെന്ന ഇടശ്ശേരിയുടെ വാക്കുകള്‍ എഴുത്തുകാര്ക്കുള്ളിലുണ്ടാവണമെന്ന് ഡോ.ഇ.പി.ജ്യോതി പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പില്‍ കവിതാ രചനയുടെ മാനങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. അക്ഷരങ്ങളെ കൂട്ടിയോജിപ്പിക്കലല്ല കവിത. അത് ആന്തരിക അഗ്നിയാണ്. ആന്തരിക പ്രകാശമാണ് കവിത. അക്ഷര വൃത്തമല്ല കവിത.അനുഭവങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നതാണ് കവിത. ജീവിതത്തെ മാറ്റിവെച്ച് എഴുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു.
