രാധയും ആയിഷയും ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു
കോഴിക്കോട്: ഉസ്മാന് ഒഞ്ചിയം രചിച്ച രാധയും ആയിഷയും ചെറുകഥാസമാഹാരം കവി കെ ഗോപി സാംസ്കാരിക പ്രവര്ത്തകന് ടി.പി റഷീദിന് നല്കി പ്രകാശനം ചെയ്തു. പ്രശസ്ത കവി.പി ശ്രീധരനുണ്ണി അധ്യക്ഷനായി. സാഹിത്യകാരന് കെ.പി രാമനുണ്ണി, കവി മോഹനന് പുതിയോട്ടില്‍, സാഹിത്യകാരന് പി.ആര് നാഥന്, പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പി.ടി നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
