പി.ടി.നിസാര്‍
2005ല്‍ കേരള മിഡ് ഡേ ടൈംസില്‍ കോഴിക്കോട് ജോലി ചെയ്യുന്ന സമയത്താണ് രമേശന്‍ പാലേരിയെ പരിചയപ്പെടുന്നത്. പതിഞ്ഞതും ഭവ്യതയുള്ള, സ്‌നേഹ സമ്പന്നവും, മിതത്വം നിറഞ്ഞതുമായ ആ ഫോണ്‍ സംഭാഷണം അന്നേ മനസിലിടംപിടിച്ചിരുന്നു. ആ ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടരാനായി. പരസ്പരം കാണുമ്പോഴെല്ലാം സ്‌നേഹമസൃണമായ പെരുമാറ്റം, ചേര്‍ത്ത് പിടിക്കല്‍ എന്നിവയെല്ലാം പലപ്പോഴും അനുഭവിക്കാനിടയായത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുകയാണ്. 2006ല്‍ പീപ്പിള്‍സ് റിവ്യൂ തുടങ്ങിയ കാലം മുതല്‍ ആ സ്‌നേഹ ബന്ധം ഒന്നുകൂടി ശക്തമായി. പീപ്പിള്‍സ് റിവ്യൂവിനെ എന്നും ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹം കാണിച്ച താല്‍പ്പര്യം സ്മരിക്കുകയാണ്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ കാര്യങ്ങള്‍ അദ്ദേഹവുമായി പങ്ക് വെച്ചതും ഓര്‍ക്കുകയാണ്. അങ്ങേയറ്റം സ്‌നേഹനിര്‍ഭരമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റേത്. ലോകത്തിന് തന്നെ മാതൃകയായ ഒരു സഹകരണ പ്രസ്ഥാനം കൈരളിയുടെ മണ്ണില്‍ സൃഷ്ടിച്ചാണ് അദ്ദേഹം മടങ്ങുന്നത്. വാക്കുകളും അക്ഷരങ്ങളും നിശ്ചലമാകുന്ന മുഹൂര്‍ത്തമാണിത്. ആ മഹാത്മാവിന്റെ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കും. ആ കര്‍മ്മയോഗിയുടെ കാലടിപാടുകള്‍ മായാതെ നില്‍ക്കും. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാത്തതാണ്. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടല്ലേ പറ്റൂ. സ്‌നേഹവും കരുതലും ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച അങ്ങേക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ അശ്രുപൂജ.
