അക്ഷരവെളിച്ചം വിതറിയ അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ചു

അക്ഷരവെളിച്ചം വിതറിയ അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ചു

മുക്കം: അക്ഷരവെളിച്ചം പകര്‍ന്ന ഗുരുനാഥന്മാരെയും വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിന് കരുത്തായ നിശബ്ദ സേവകരെയും കക്കാട് ജി.എല്‍.പി സ്‌കൂളില്‍ ആദരിച്ചു. അധ്യാപകദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയാദരം’ പരിപാടിയില്‍ വര്‍ഷങ്ങളായി സ്‌കൂളില്‍ രുചികരമായ ഉച്ചഭക്ഷണം ഒരുക്കുന്ന സലീന, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുന്ന ലക്ഷ്മി എന്നിവര്‍ക്കാണ് അധ്യാപകര്‍ക്കൊപ്പം ആദരം നല്‍കിയത്.

‘ഹൃദയാദരം’ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുനീര്‍ പാറമ്മല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനാധ്യാപകര്‍ ടി അഹമ്മദ് മാസ്റ്റര്‍, സി.ടി അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍, ഇ.പി മെഹറുന്നീസ ടീച്ചര്‍, ജാനീസ് ജോസഫ്, അധ്യാപകരായ കെ.സി കോയക്കുട്ടി മാസ്റ്റര്‍, മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍, എം കോയക്കുട്ടി സുല്ലമി, കെ ഹബീബ ടീച്ചര്‍, സ്‌കൂള്‍ എച്ച്.എം ജി ഷംസുദ്ദീന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ വിദഗ്ധന്‍ കെ.സി റിയാസ്, ഒ.എസ്.എ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, എസ്.എം.സി ചെയര്‍മാന്‍ കെ.സി അബ്ദുസ്സലാം, സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ബീഗം, ടി.പി.സി മുഹമ്മദ് ഹാജി, ഷാക്കിര്‍ മാസ്റ്റര്‍ പാലിയില്‍, ഖൈറുന്നീസ ടീച്ചര്‍, കെ ഫിറോസ് മാസ്റ്റര്‍, ഇ.പി ഫര്‍സാന ടീച്ചര്‍, ജലാലുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അധ്യാപകര്‍ തങ്ങളുടെ അധ്യാപന കാലത്തെ മധുരമാര്‍ന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. ഒരു അധ്യാപകന്റെ കൈയില്‍ വെറും പാഠപുസ്തകം മാത്രമല്ല, ഓരോ കുട്ടിയുടെയും ജീവിതത്തെയാകെ മാറ്റിമറിക്കാനുള്ള കഴിവ് ഒളിഞ്ഞിരിപ്പുണ്ടെന്നും, പുതിയ കാലത്ത് സാധ്യതകള്‍ ഏറെയാണെന്നും അത് തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ സാധിക്കണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

 

 

അക്ഷരവെളിച്ചം വിതറിയ അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *