നവഗതരായ ജീവനക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന പരിപാടി ആരംഭിച്ചു

നവഗതരായ ജീവനക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന പരിപാടി ആരംഭിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ പുതുതായി സര്‍വീസില്‍ പ്രവേശിച്ച ക്ലര്‍ക്കുമാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് പരിപാടി കോഴിക്കോട് ഐ.എം.ജി യില്‍ ആരംഭിച്ചു. ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍വീസില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ആറു ദിവസത്തെ പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
മലപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള വിവിധ ജില്ലകളില്‍ നിന്നുള്ള ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍. കെ. ഹരീഷ് നിര്‍വ്വഹിച്ചു. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. ജിഷിത്ത്, കോഴ്‌സ് കോ-ഓര്‍ഡിനേറ്ററും സീനിയര്‍ സൂപ്രണ്ടുമായ ഇ. മുഹമ്മദലി ഇര്‍ഷാദ്, ദില്‍ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, തദ്ദേശ ഭരണം, സദ്ഭരണം, ലൈസന്‍സിംഗ്, തദ്ദേശ ഭരണ നിയമങ്ങളും ചട്ടങ്ങളും, വേസ്റ്റ് മാനേജ്‌മെന്റ്, ബില്‍ഡിംഗ് പെര്‍മിറ്റ്, വിവരാവകാശ നിയമം, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍, കെ.എസ്.ആര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഓഗസ്റ്റ് 1-ന് പരിശീലന പരിപാടി പരീക്ഷയോടെ അവസാനിക്കും.

നവഗതരായ ജീവനക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന പരിപാടി ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *