കോഴിക്കോട്: ഓങ്കോളജി ചികിത്സയില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും മൈത്ര ഹോസ്പിറ്റലും വിആര്ആര്എക്സ് തെറാപ്യൂട്ടിക്സുമായി സഹകരിക്കുന്നു. ട്യൂമര്സിമിലിസ് ഫങ്ഷണല്‍ പ്രിസിഷന്‍ ഓങ്കോളജി എന്ന ലബോറട്ടറി ടെസ്റ്റിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് വിആര്ആര്എക്സ് തെറാപ്യൂട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നത്.
ഓങ്കോളജി വിഭാഗം നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി, കേരളത്തിലെ ബിഎംഎച്ച് ഗ്രൂപ്പിന്റെ ആശുപത്രികളിലെല്ലാം ഈ സൗകര്യം ലഭ്യമാക്കും.
പരമ്പരാഗത ‘പ്രിസിഷന്‍ ഓങ്കോളജി’ രീതിയില്‍ നിന്ന് വ്യത്യസ്തമായി ‘ഫങ്ഷണല്‍ പ്രസിഷന്‍ ഓങ്കോളജി’ എന്ന പുതിയ ഒരു ചികിത്സാ രീതിയാണ് ഇതിലൂടെ സ്വീകരിക്കുന്നത്.
രോഗിയുടെ ശരീരത്തില്‍ നിന്നുള്ള ട്യൂമര്‍ കലകളുടെ ചെറിയൊരു ഭാഗം ലബോറട്ടറിയില്‍ വളര്‍ത്തുകയും, വിവിധ കാന്‍സര്‍ വിരുദ്ധ മരുന്നുകളും മരുന്ന് കൂട്ടായ്മകളും ഉപയോഗിച്ച് അവയില്‍ നേരിട്ട് പരീക്ഷണം നടത്തുകയും ചെയ്യുന്നു. ജനിതക പരിശോധനയിലൂടെ ലഭിക്കുന്ന നിഗമനങ്ങള്‍ക്ക് പകരം, ആ പ്രത്യേക രോഗിയുടെ ട്യൂമര്‍ കോശങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എങ്ങനെ ചികിത്സിക്കണമെന്ന വിവരങ്ങളാണ് ഈ ഫലങ്ങള്‍ ചികിത്സാ സംഘത്തിന് നല്‍കുന്നത്. ഒരു രോഗി ഒന്നില്‍ കൂടുതല്‍ ചികിത്സാ രീതികളിലൂടെ കടന്നുപോകുന്നത് തടയാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകും.രോഗശമനം നല്കുന്നതിനപ്പുറം ഓങ്കോളജിസ്റ്റുകള്‍ക്ക് കൂടുതലായി , തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്‍പുട്ട് നല്കാന് സാധിക്കുമെന്നും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്മാന് & എം ഡി ഡോ. കെ ജി അലക്സാണ്ടര്‍ പറഞ്ഞു.ഓരോ കേസിലും ട്യൂമര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കുന്ന ഒരു പ്രോഗ്രാമായി ഇത് രൂപപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴി മികച്ച റിസല്‍ട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ അനന്ത് മോഹന്‍ പൈ ( ക്ലസ്റ്റര്‍ സി .ഇ .ഓ) ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഇഷാന് ജഗന് വിവിആര്എക്സ് തെറാപ്യൂടിക്സു ( ഫൗണ്ടര്‍ ) ,ഡോ നിഹാജ് മുഹമ്മദ് (സി ഇ ഓ മൈത്ര ഹോസ്പിറ്റല്‍ ) ,ഡോ ജിജോ വി ചെറിയാന് (മെഡിക്കല്‍ ഡയറക്റ്റര്‍ മൈത്ര) ഡോ സി.രവീന്ദ്രന് (സി .എം .എസ്) ബി എം എച് ,ഡോ അരുണ്‍ മാത്യു (ഡപ്യൂട്ടി .സി എം .എസ്) എന്നിവര്‍ പങ്കെടുത്തു .
ഓങ്കോളജി ചികിത്സയില്‍ നവ മുന്നേറ്റത്തിനായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും മൈത്ര ഹോസ്പിറ്റലും വിആര്ആര്എക്സ്
തെറാപ്യൂട്ടിക്സുമായി സഹകരിക്കുന്നു
