കെ.സി.ഇ. യു മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു

കെ.സി.ഇ. യു മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു

കോഴിക്കോട്:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെ.സി.ഇ. യു) നേതൃത്വത്തില്‍ മാതൃകാ ഐ. ടി.പോളിസിയും വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇ. സുനില്‍കുമാര്‍ അദ്ധ്യഷത വഹിച്ചു. മാതൃകാ ഐ.ടി പോളിസി രേഖ പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രന് നല്‍കി മേയര്‍ പ്രകാശനം ചെയ്തു. മനയത്ത് ചന്ദ്രന്‍, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ.സി.ഇ. യു ജില്ലാ സെക്രട്ടറി എം.കെ. ശശി സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ഐ.ടി. പോളിസി വിശദീകരണം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അശ്വതി . പി.പി. തിരുവമ്പാടി ബേങ്ക്, ഹെഡ്ഡ് ഐ.ടി മുബഷീര്‍ അലി താഹിര്‍ കാരശ്ശേരി ബേങ്ക് എന്നിവര്‍ വിശദീകരിച്ചു. സൈബര്‍ സുരക്ഷയും ഐ.ടി.പോളിസിയും ഓഡിറ്റിംഗ് പ്രാധാന്യവും മൈക്രോ സോഫ്റ്റ് ഇന്നവേറ്റീവ് എഡ്യുക്കേറ്റര്‍ സനീഷ്.പി.എസ് ക്ലാസ്സ് നയിച്ചു. ഐ.ടി. സബ്ബ് കമ്മറ്റി ചെയര്‍മാന്‍ മനോജന്‍. കെ.എം അദ്ധ്യക്ഷത വഹിച്ചു. ഐ.ടി. സബ്ബ് കമ്മറ്റി കണ്‍വീനര്‍ സജീഷ്.കെ.ജി. സ്വാഗതവും കേരള കെ.സി.ഇ. യു ജില്ലാ ട്രഷറര്‍ പ്രബിത പി.നന്ദിയും പറഞ്ഞു.

 

കെ.സി.ഇ. യു മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *