പ്രായം തളര്‍ത്താത്ത സ്നേഹ സ്പര്‍ശം

പ്രായം തളര്‍ത്താത്ത സ്നേഹ സ്പര്‍ശം

അരൂരിലെ കുനിയാല്‍ ഗോപാലേട്ടന്‍ പ്രായത്തിലും പ്രായം മറന്ന് കച്ചവടത്തിലൂടെ തനിക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാകുന്നു. പ്രശസ്തമായ അരൂര്‍ ഒളോര്‍മാമ്പഴം പഴുത്തു നില്‍ക്കുമ്പോള്‍ മാമ്പഴ കച്ചവടത്തിലൂടെ തനിക്ക് കിട്ടുന്ന ലാഭത്തിന്റെ 20% പാവപ്പെട്ടവര്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും വേണ്ടി നീക്കിവെച്ചിരിക്കുകയാണ് ഈ മനുഷ്യസ്‌നേഹി. ഗള്‍ഫ് നാടുകളിലേക്കും സ്ഥിരമായി ഗോപാലേട്ടന്‍ മാമ്പഴം കയറ്റുമതി ചെയ്തു ലാഭം സമ്പാദിക്കുന്നു. സര്‍വ്വത്ര മായം കലര്‍ന്ന വിപണിയില്‍ മായമില്ലാതെ നല്ല മാമ്പഴം എല്ലാവര്‍ക്കും എത്തിച്ചു നല്‍കാന്‍ ഗോപാലേട്ടന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഗള്‍ഫ് യുദ്ധം മാമ്പഴകയറ്റുമതിയെ കാര്യമായി ബാധിച്ചു എങ്കിലും തനിക്ക് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം തണല്‍ സാന്ത്വന കേന്ദ്രത്തില്‍ ഭക്ഷണം വിതരണം ചെയ്യാനും അദ്ദേഹം മടിച്ചില്ല. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കാനും ഈ മനുഷ്യസ്‌നേഹി തന്റെ ലാഭവിഹിതം ഉപയോഗിക്കാറുണ്ട് പരമ്പരാഗതമായി തേങ്ങാ ബിസിനസ്സില്‍ ഏര്‍പ്പെട്ട ഗോപാലേട്ടന്‍ ഓരോ സീസണിലും തന്റെ കച്ചവടം കുരുമുളക്, അടയ്ക്ക, ചിരട്ട എന്നിവയിലും നടത്താറുണ്ട് ഏത് ബിസിനസ് ആയാലും ലാഭവിഹിതം 20 ശതമാനം പാവപ്പെട്ട രോഗികള്‍ക്കും അശരണര്‍ക്കും നല്‍കാന്‍ എപ്പോഴും ഈ മനുഷ്യസ്‌നേഹി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

 

 

പ്രായം തളര്‍ത്താത്ത സ്നേഹ സ്പര്‍ശം

 

Share

Leave a Reply

Your email address will not be published. Required fields are marked *