‘കലക്ക സമാവാത്തി’ പുസ്തക പ്രകാശനം 19ന്

‘കലക്ക സമാവാത്തി’ പുസ്തക പ്രകാശനം 19ന്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ നിസാര്‍ ഇല്‍ത്തുമിഷ് രചിച്ച ‘കലക്ക സമാവാത്തി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ”കോഴിക്കോടിന്റെ നേരും നുണയും: ഒരു ബഡാ ബഡായി സദസ്സ്” എന്ന പേരില്‍ 19ന് (ഞായറാഴ്ച) വൈകുന്നേരം 4:30 മണിക്ക് ഗുദാം ആര്‍ട്ട് ഗാലറിയില്‍ നടക്കും.ചടങ്ങില്‍ അഡ്വ. ഫൈസ് ബാബു എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്ത് പുസ്തകം പ്രകാശനം ചെയ്യും. ബഷീര്‍ ബഡായക്കണ്ടി പുസ്തകം ഏറ്റുവാങ്ങും. രചയിതാവ് നിസാര്‍ ഇല്‍ത്തുമിഷ് തന്നെ പുസ്തകത്തെ കുറിച്ച് പരിചയപ്പെടുത്തും. ഇന്ത്യയിലെ വിവിധ വിശ്വാസങ്ങള്‍, നാടന്‍ ജീവിതം, സമ്മിശ്ര സംസ്‌കാരം എന്നിവയെ കുറിച്ച് സംസാരിക്കുന്ന നിസാറിന്റെ രചനകള്‍ നൂറുല്‍ മുനീര്‍ പൂര്‍ണാനന്ദ, അഗര്‍ത്ത, , ദായമ്മക്കയി തുടങ്ങിയ കൃതികളിലൂടെ വായനക്കാര്‍ക്ക് സുപരിചിതമാണ്. ഗുദാം ആന്റിക്‌സ് & ആര്‍ട്ട് കഫേ, സിറ്റി ഹെറിറ്റേജ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോടിന്റെ ജനജീവിതത്തെയും ഭാഷയെയും അടുത്തറിയാനുള്ള ഈ ‘ബഡാ ബഡായി സദസ്സില്‍’ സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വായനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. പുസ്തക പ്രകാശനത്തിന് പുറമെ രചയിതാവുമായുള്ള സംവാദവും ചര്‍ച്ചയും ഉണ്ടായിരിക്കും. മാധ്യമങ്ങള്‍ക്ക് ഫോട്ടോകള്‍, പുസ്തക കോപ്പികള്‍, അഭിമുഖ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

 

‘കലക്ക സമാവാത്തി’ പുസ്തക പ്രകാശനം 19ന്

Share

Leave a Reply

Your email address will not be published. Required fields are marked *