കോഴിക്കോട്: തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വായനപക്ഷാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ മുതിര്‍ന്ന കലാസാഹിത്യ പ്രതിഭകളെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് ആദരിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും പ്രതിഭകള്‍ക്ക് ഉപഹാരവും പ്രശസ്തിപത്രവും നല്‍കി ആദരിക്കുകയും ചെയ്തു. എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശശികുമാര്‍ ചേളന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരികമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെയാണ് ഗ്രാമപഞ്ചായത്ത് ആദരിച്ചത്.സിനിമാ നാടക നടന്‍ ആര്‍ കെ നമ്പ്യാര്‍ ,നാടക രചയിതാവ് രാജു ടി പാവയില്‍, ചിത്രകാരന്‍ സി കെ ആര്‍ തലക്കുളത്തൂര്‍,നോവലിസ്റ്റ് ചെമ്പോളി ശ്രീനിവാസന്‍,സംഗീത സംവിധായകന്‍ മനോജ് പുറക്കാട്ടിരി ,നാദസ്വരം വിദ്വാന്‍ അശോകന്‍ തലക്കുളത്തൂര്‍,മാപ്പിളപ്പാട്ട് ഗായകന്‍ ആലി കെ ടി കട്ടയാട്ട്, കാഥിക പ്രമീള മുകുന്ദന്‍ എന്നിവരാണ് ആദരവിനര്‍ഹരായവര്‍.
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി ദിവാകരന്‍, യൂഫ്‌സീന ടീച്ചര്‍, കെപി ഗിരിജ,പഞ്ചായത്തംഗം എ എം ജയശ്രീ ടീച്ചര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ രാജേഷ് ശങ്കര്‍ , സംസ്‌കാ രസാഹിതി കണ്‍വീനര്‍ സി എം ശശിധരന്‍ മാസ്റ്റര്‍, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പികെ അനില്‍കുമാര്‍,യുവകലാസാഹിതി പ്രതിനിധി പിഎം ജമാല്‍, സി എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എ എം മുഹമ്മദ് റിയാസ്,നന്മ കലാസാംസ്‌കാരികവേദി പ്രസിഡന്റ് വി കരുണ്‍ കുമാര്‍ ,ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി ഷിജു പാവയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ബഷീര്‍ സാഹിത്യസംവാദത്തില്‍ ജോബി മാത്യു,ബാലു പൂക്കാട്,ഡോ. പി ശ്രീമാ നുണ്ണി , സി പ്രകാശന്‍ മാസ്റ്റര്‍, റാഷിദ് പുറാ യില്‍, എ എം ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
വായനപക്ഷാചരണം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര സ്വാഗതവും പഞ്ചായത്തംഗം രമ്യ പെരൂളി നന്ദിയും പറഞ്ഞു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി
മുതിര്‍ന്ന പ്രാദേശികപ്രതിഭകളെ ആദരിച്ചു
