ഉറൂബ് സ്മൃതിയും പുരസ്‌കാര സമര്‍പ്പണവും 12 ന്

ഉറൂബ് സ്മൃതിയും പുരസ്‌കാര സമര്‍പ്പണവും 12 ന്

പൊന്നാനി : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഉറൂബിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ‘ഉറൂബ് സ്മൃതി’യും പുരസ്‌കാര സമര്‍പ്പണവും 12ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് പൊന്നാനി എം.ഐ ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മലയാള സാഹിത്യപഥം, എം.ഐ ട്രെയിനിംഗ് കോളേജ്, ഷിറോസ് പൊന്നാനി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ കെ.പി നൗഷാദലി എംഎല്‍എ മുഖ്യാതിഥിയാവും. മലയാള സാഹിത്യപഥം പ്രസിഡന്റ് സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ‘ഉറൂബിന്റെ എഴുത്തും കാലവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉറൂബിന്റെ സ്മരണാര്‍ത്ഥം ടി.വി അബ്ദുറഹ്‌മാന്‍ കുട്ടിക്ക് സാഹിതി പുരസ്‌കാരം (‘കേരളം സ്വത്വം സംസ്‌കാരം സൗഹാര്‍ദ്ദം – ചരിത്രാഖ്യാന ഗ്രന്ഥം), സന്ധ്യ ജലേഷിന് നോവല്‍ പുരസ്‌കാരം ( നോവല്‍ – ‘ചൗപദി’ ), ഷിബുദാസ് വേങ്ങേരിക്ക് കഥാപുരസ്‌കാരം ( ‘മഴപ്പാതകള്‍ ‘- കഥാസമാഹാരം), ഒ.കെ ശൈലജ ടീച്ചര്‍ക്ക് കഥാപുരസ്‌കാരം (‘ജാതിക്കോമരങ്ങള്‍’- കഥാസമാഹാരം), പ്രമോദിനി ദാസിന് കഥാപുരസ്‌കാരം (‘ഓര്‍മ്മത്തണുപ്പുകള്‍’- കഥാസമാഹാരം), ഉഷ കുമ്പിടിക്ക് പ്രതിഭ പുരസ്‌കാരം ( സാഹിത്യം – സമഗ്രസംഭാവന), തങ്ക ടീച്ചര്‍ കടവല്ലൂരിന് ബാലസാഹിത്യ പുരസ്‌കാരം (‘തങ്കച്ചിയും മട്ടന്‍ ചോപ്‌സും’- ബാലനോവല്‍ ) മന്ത്രി സമ്മാനിക്കും. എം.ഐ അസോസിയേഷന്‍ സെക്രട്ടറി എ.എം അബ്ദുസമദ്, എം.ഐ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. നൗഫല്‍. പി, ഷീറോസ് ഫൗണ്ടര്‍ സൗദ പൊന്നാനി, മാധ്യമപ്രവര്‍ത്തകന്‍ ഇ.ആര്‍ ഉണ്ണി, എഴുത്തുകാരി എം.എ ഷഹനാസ്, ഷീറോസ് രക്ഷാധികാരി നിര്‍മ്മല അമ്പാട്ട്, മലയാള സാഹിത്യപഥം എക്‌സിക്യുട്ടീവ് മെമ്പര്‍ രസിക ചെമ്പിലോട്, എം.ഐ ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. അമീന്‍ ഫാറൂഖ്, ഷീറോസ് എക്‌സിക്യുട്ടിവ് മെമ്പര്‍ മുനീറ ഖാദര്‍, എം.ഐ.ടി.സി അലുംനി പ്രസിഡന്റ് മിഥുന്‍.ജി, ഷീറോസ് എക്‌സിക്യുട്ടീവ് മെമ്പര്‍ കദീജ പി.വി എന്നിവര്‍ പ്രസംഗിക്കും. ട്രീസ അനിലിന്റെ കഥാസമാഹാരം ‘പാര്‍ക്കീസ് ബ്രില്യന്‍സ്’. (മാക്‌ബെത്ത് പബ്ലിക്കേഷന്‍സ് ), കവിതാസമാഹാരം’പ്രണയവര്‍ഷിണി’ (സദ്ഭാവന ബുക്‌സ് ) എന്നിവയുടെ കവര്‍പേജ് പ്രകാശനവും മന്ത്രി അനില്‍കുമാര്‍ നിര്‍വഹിക്കും. കുട്ടികളുടെ ഉറൂബ് കഥാപാത്ര അവതരണ മത്സരം, എം.ഐ ട്രെയിനിംഗ് കോളേജ് ലൈബ്രറിക്കുള്ള പുസ്തക സമര്‍പ്പണം, ‘ഉമ്മാച്ചു’ സിനിമ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

 

 

 

ഉറൂബ് സ്മൃതിയും പുരസ്‌കാര സമര്‍പ്പണവും 12 ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *