ദമാം നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്‌ക്കാരം 2026 സോണിയ ചെറിയാന്

ദമാം നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്‌ക്കാരം 2026 സോണിയ ചെറിയാന്

കോഴിക്കോട്: ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസി മലയാളി എഴുത്തുകാര്‍ക്കായി ദമാം നവോദയ ഏര്‍പ്പെടുത്തിയ നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്‌ക്കാരം – 2026 പ്രഖ്യാപിച്ചു. പ്രസ്സ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. പി.രാമനുണ്ണി അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. ‘സ്നോ ലോട്ടസ്’ എന്ന നോവല്‍ രചിച്ച പ്രവാസി എഴുത്തുകാരി സോണിയ ചെറിയാന്‍ ആണ് അവാര്‍ഡിനാര്‍ഹയായത്.
സാഹിത്യ പുരസ്‌കാരത്തിനായി ലഭിച്ച 21 നോവലുകളില്‍ നിന്നാണ് ജൂറി സോണിയ ചെറിയാന്റെ ‘സ്‌നോ ലോട്ടസ്’ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ മാസം ദമാമില്‍ വെച്ച് നടക്കുന്ന ലിറ്റ്‌ഫെസ്റ്റ് 2026 പരിപാടിയില്‍ സമ്മാനിക്കും. ജൂറി അംഗം ടി.പി.വേണുഗോപാല്‍, നവോദയ ജനറല്‍ സെക്രട്ടറി രഞ്ജിത് വടകര, നവോദയ മുന്‍ രക്ഷാധികാരി, സമിതി അംഗങ്ങളായ മോഹനന്‍ വെള്ളിനേഴി, നന്ദിനി മോഹന്‍, നവോദ മുന്‍ പ്രസിഡന്റ് സിദ്ദീഖ് കല്ലായി, മുന്‍ കേന്ദ്ര എക്‌സികുട്ടീവ് അംഗം സലിം മണാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കാല്‍ നൂറ്റാണ്ടായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നവോദയ സാംസ്‌കാരിക വേദി. പുരോഗമന ജനാധിപത്യ മത നിരപേക്ഷ കാഴ്ചപ്പാടുള്ള സംഘടന പ്രവാസി എഴുത്തുകാരെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ലിറ്റ് ഫെസ്റ്റ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്. . അവര്‍ഡിനായി കൃതികള്‍ നല്‍കിയ മുഴുവന്‍ എഴുത്തുകാരെയും നവോദയ കേന്ദ്രക്കമ്മിറ്റി അഭിനന്ദിച്ചു.

 

 

ദമാം നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്‌ക്കാരം 2026
സോണിയ ചെറിയാന്

 

Share

Leave a Reply

Your email address will not be published. Required fields are marked *