കോഴിക്കോട്: 50 ശതമാനം വിലക്കുറവുമായി ലുലു മാളില്‍ ആരംഭിച്ച ഈ വര്‍ഷത്തെ ലുലു ഓണ്‍ സെയില്‍ ഇനി രണ്ട് ദിവസം കൂടി. ജൂലൈ 12 വരെ നീണ്ട് നില്‍ക്കുന്ന ലുലു ഓണ്‍ സെയിലിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വീട്ടിലേക്കാവശ്യമായ എല്ലാ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴില്‍ 50 ശതമാനം വിലക്കിഴിവില്‍ ഒരുക്കുന്ന ഓഫറിനെ ഉത്സവമാക്കി മാറ്റുന്ന തരത്തിലാണ് ഉപഭോക്താക്കളുടെ പങ്കാളിത്തം. ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഷോപ്പുകളും ദേശീയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഓഫര്‍ മേളയുടെ ഭാഗമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവില്‍ ഇവിടെ നിന്ന് സ്വന്തമാക്കാം.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയിലെല്ലാം 50 ശതമാനം വിലക്കുറവോടെ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും. മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഗാ സെയില്‍ ദിവസങ്ങളില്‍ മിഡ് നൈറ്റ് വില്‍പ്പയും നടക്കുന്നുണ്ട്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഒരു രൂപ മുതല്‍ തുടങ്ങുന്ന ലേലത്തിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഓഫര്‍ സെയില്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
