കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്്സ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഒന്നുമുതല്‍
കോഴിക്കോട്: കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്സ് ഓണേഴ്്സ് അസോസിയേഷന്‍ പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ 1,2,3 തിയ്യതികളില്‍ മലപ്പുറം മച്ചിങ്ങലില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 1 ന് ചങ്ങരംകുളത്തു നിന്നും മലപ്പുറം ജില്ലാ സെക്രട്ടറി എ കോയാമുവിന്റെ നേതൃത്വത്തില്‍ പതാക ജാഥ രാവിലെ 9.30 ന് ആരംഭിക്കും. കൊടിമര ജാഥ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 9.30 ന് രാമനാട്ടുകരയില്‍ നിന്നും ആരംഭിക്കും.
രണ്ടു ജാഥകളും വൈകീട്ട് 5 മണിക്ക് മലപ്പുറം ടൗണില്‍ സംഗമിച്ച് വിളംബര ജാഥയും നഗരപ്രദക്ഷിണവുമായി സമ്മേളന നഗരിയായ മച്ചിങ്ങലില്‍ സമാപിക്കും. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ് കോയ പതാക ഉയര്‍ത്തും. പ്രദര്‍ശന സ്റ്റാള്‍ മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് വിമല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സദസ്സും തൊഴിലാളി സംഗമവും പ്രമുഖ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മഹിമ സ്പെഷ്യല്‍ പതിപ്പ് സമ്മേളന-സ്മരണിക പ്രകാശനവും നടക്കും. രാത്രി 9 മണിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റും നടക്കും.
ഡിസംബര്‍ 2 ന്് രാവിലെ 9.30 ന് സംസ്ഥാന കൗണ്‍സില്‍ മീറ്റ് നടക്കും. സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ നേതൃസംഗമവും തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുമുണ്ടാവും. വൈകീട്ട് നാലിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ്. വൈകീട്ട് ആറിന് കലാസന്ധ്യ.തുടര്‍ന്ന് നാടകവുമുണ്ടാവും.
ഡിസംബര്‍ 3 ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ രൂപീകരണത്തില്‍ തുടക്കം കുറിച്ച് ജീവിച്ചിരിക്കുന്ന നേതൃ സാരഥികളെ ആദരിക്കുകയും ചെയ്യും. ഉച്ചക്ക് 2.30 ന് നടക്കുന്ന കുടുംബ സംഗമ സദസ്സ് മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. റിന്‍ഷ റഫീഖ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ശക്തിപ്രകടനമാണ്. വൈകീട്ട് ആറു മണിക്ക് നടക്കുന്ന സമാപന പൊതു സമ്മേളനം പിപി സുനീര്‍ എം പി ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പര്‍ശ ധനസഹായ വിതരണവും നടക്കും. ഗാനമേളയുമുണ്ടാവും.
