കലക്ടര്‍ക്കു നിവേദനം നല്‍കി

കലക്ടര്‍ക്കു നിവേദനം നല്‍കി

കോഴിക്കോട്:ടിപ്പു സുല്‍ത്താന്‍ 1788 ല്‍ ഫറോക്കില്‍ നിര്‍മിച്ച കോട്ട സംരക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫറോക്ക് മോണുമെന്റ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ കലക്ടര്‍ക്കു നിവേദനം നല്‍കി.1991 നവമ്പര്‍ 6 നാണ് സംസ്ഥാന പുരാവസ്തു സംരക്ഷണ വകുപ്പ് ഫറോക്ക് ടിപ്പുകോട്ട സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി വിജ്ഞാപനം ചെയ്യപ്പെട്ടത്.
1985 ല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി നടത്തിയ പഠനത്തിനു ശേഷമാണു ഈ സ്ഥലം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിര്‍ദ്ദേശം വന്നത്. ഒരു ചരിത്ര സംഗമ ഭൂമി കൂടിയാണ് ഫറോക്ക് കോട്ടക്കുന്ന്. ഒട്ടനവധിചരിത ശേഷിപ്പുകള്‍ കാണാനുള്ളപ്പോള്‍ തന്നെ ഇനിയും ഒട്ടേറെ ശേഷിപ്പുകള്‍ മണ്ണിനടിയിലാണ്. ഈ ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിന് അധികൃതര്‍ ആവശ്യമായ നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഡോ.അബു കുമ്മാളി,വിജയകുമാര്‍ പുതേരി, ജയന്‍ കിളിയന്‍ കണ്ടി ജീതിനം, രാധാകൃഷണന്‍, അബ്ദുറഹിമാന്‍ കള്ളിത്തൊടി എന്നിവരാണ് കലക്ടര്‍ക്കു നിവേദനം നല്‍കിയത്.

 

 

കലക്ടര്‍ക്കു നിവേദനം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *