കോഴിക്കോട് : രാജ്യത്തെ കോടികണക്കിന് വരുന്ന ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മൗലാനാ ആസാദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ മതേതര ഇന്ത്യ- വെല്ലുവിളികള്‍’ സംവാദംസദസ്സ് അഭിപ്രായപ്പെട്ടു. എസ് ഐ ആറിന്റെ മറവില്‍ രാജ്യത്തെ സാധാരണ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിമാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ല. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഫാസിസം വളര്‍ന്നു പന്തലിക്കുന്നത് ആശങ്കാജനകമാണെന്നും സംവാദം ചൂണ്ടിക്കാട്ടി.
മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടന്ന പരിപാടി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു . ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ഡോ എം പി പത്മനാഭന്‍, സി ഒ ടി അസീസ്, സി സോമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി എ വി ഫര്‍ദിസ്, പി പി ഫിറോസ്, കെ പദ്മകുമാര്‍, ടി പി നസീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
