സ്വന്തം വാര്‍ഡിനെ സ്വന്തം വീടിനെക്കാള്‍ ഹൈജീനിക്കാക്കി ഫിറോസ് മെമ്പര്‍

സ്വന്തം വാര്‍ഡിനെ സ്വന്തം വീടിനെക്കാള്‍ ഹൈജീനിക്കാക്കി ഫിറോസ് മെമ്പര്‍

ചേളന്നൂര്‍:പൊതുസ്ഥലത്ത് മാലിന്യം കണ്ടാലോ കാട് മൂടി കിടക്കുന്നതു കണ്ടാലോ സ്വന്തം വീട് മലിനപ്പെടുന്നതുപോലെയാണ് ഫിറോസ് മെമ്പര്‍ക്ക്.തന്റെ മുതുവാട്ടുതാഴം മുന്നാം വാര്‍ഡിലുള്‍പ്പെടുന്ന ബസാറുകളില്‍ കാട് നിറയുന്നതു അത് മാലിന്യ കൂമ്പാരമാകുന്നതു കണ്ട് ഗവ. പദ്ധതികള്‍ക്ക് കാത്തു നില്‍ക്കാതെ ആദ്യം അതിരാവിലെ ഇറങ്ങി സ്വന്തം അദ്ധ്വാനം കൊണ്ട് വെട്ടിമാറ്റിയപ്പോള്‍ അത് വേഗത പോരാ എന്ന് കരുതിയപ്പോഴാണ് ജനകീയ സഹകരണത്തോടെ കാട് വെട്ടിയന്ത്രം കൊണ്ട് തന്റെ വാര്‍ഡിലെ റോഡരികുകളു പൊതുസ്ഥലങ്ങളും വ്യത്തിയാക്കിയത്. കൂടാതെ പഴയ കുപ്പി ഉള്‍പ്പെടെ ശേഖരിച്ച് ഹരിത കര്‍മ്മസേനയുടെ ആക്രി ശേഖരിക്കുന്നവരുടെയും സഹകരണം ലഭ്യമാക്കി സമ്പൂര്‍ണ ശുചിത്വ വാര്‍ഡാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ വികസന സമിതി കണ്‍വീനര്‍ പ്രകാശന്‍ മൂത്തേടത്തിന്റെ നേതൃത്വത്തില്‍എല്ലാരാഷ്ട്രീയ പാര്‍ട്ടികളും ക്ലബുകളും പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ചുമതലയേറ്റ ഉടനെ വാര്‍ഡിലെ നീരൊഴുക്ക് തടഞ്ഞു കിടക്കുന്ന മമ്പുറം – എടിച്ചിക്കോട്ട തോട് ശൂചികരിച്ച് വന്‍ ജനപങ്കാളിത്തത്തോടെ മഴക്കു മുന്‍പ് ജലഗതാഗതയോഗ്യമാക്കിയത് ഫിറോസിനെ പരിസ്ഥിതി സംഘടനകളടക്കം പ്രശംസിച്ചിരുന്നു. കൂടാതെ വെള്ളം കയറി തരിശായി കിടക്കുന്ന മുതുവാടു താഴം ഭാഗത്തെ ഏക്കര്‍ കണക്കിന് പാടങ്ങള്‍ നെല്‍വയല്‍ സംരക്ഷണ സമിതിയെ എകോപിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളും മാതൃകയായിട്ടുണ്ട്. കൂടാതെ തന്റെ വാര്‍ഡിലെ കര്‍ഷകരെയും കുടുംബശ്രീയെയും ശാക്തീകരിക്കാന്‍ ആഴ്ച്ച ചന്ത ചേളന്നൂര്‍ ഒന്‍പതില്‍ ഈ ആഴ്ച തുടക്കം കുറിക്കുന്നതും ഉള്‍പ്പെടെ വ്യക്തമായ പരിപാടികളാണ് മെമ്പര്‍ ആസുത്രണം ചെയ്യുന്നത്.തന്റെ വാര്‍ഡിലെ ഉയര്‍ന്ന തനതു മേഖലകളിലെ വിഗദ്ധര്‍,കലാകാരന്‍മാര്‍ ഇവരെ കണ്ട് അറിവു ശേഖരിക്കുകയും പങ്കിടുകയും വാര്‍ഡിലെ പാരസ്ഥിതിക പുരോഗതിക്കായ് ജൈവ വൈവിധ്യ ബോര്‍ഡ് കണ്‍വീനര്‍ ഇ.എം. പ്രകാശന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെടെ പാറപ്പുറത്ത് മല , മാണിക്യം കണ്ടിക്കുന്ന്,പാറപ്പുറത്ത്‌ക്ഷേത്രം നാഗക്കോട്ട എടിച്ചിക്കോട്ട ഉള്‍പ്പെടെ സന്ദര്‍ശിക്കയും കൂടാതെ അതീവ പരിസ്ഥതി സംരക്ഷണ മേഖല അപൂര്‍വ്വ സസ്യങ്ങള്‍ വാര്‍ഡിലെ വൈദ്യം,കല, തുടങ്ങി അറിവുള്ളവരെ സന്ദര്‍ശിച്ച് പഠനവും നടത്തി. ഫലവ്യക്ഷ – ഔഷധ വന്‍മരങ്ങള്‍ കൂട്ടായ്മയില്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്ന പ്രവര്‍ത്തനവും ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം വാര്‍ഡിനെ സ്വന്തം വീടിനെക്കാള്‍ പരിഗണിക്കുന്ന മെമ്പര്‍ പ്രഭാതത്തില്‍ ലളിതമായി കൈലിയുമുടുത്ത് സജീവമാകുകയാണ് ഒരുദിനം പോലും മുടങ്ങാതെ വിടര്‍ന്ന കണ്ണുകളും ചെറു പുഞ്ചിരിയുമായി…”.

 

 

സ്വന്തം വാര്‍ഡിനെ സ്വന്തം വീടിനെക്കാള്‍ ഹൈജീനിക്കാക്കി ഫിറോസ് മെമ്പര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *