കോഴിക്കോട്: ബേപ്പൂര്‍ ടി.കെ.മുരളീധര പണിക്കര്‍ രചിച്ച രക്തയക്ഷി (നോവല്‍) യു.കെ.കുമാരന്, പി.പി.ശ്രീധരനുണ്ണിക്ക് നല്കി പ്രകാശനം ചെയ്തു. കെ.എഫ് ജോര്‍ജ്, ഗാനിയ മെഹര്‍, ദേവരാജന്‍ തച്ചറക്കല്‍ ആശംസകള്‍ നേര്‍ന്നു. എം.ഗോകുല്‍ദാസ് പുസ്തക പരിചയം നടത്തി. ഗ്രന്ഥകര്‍ത്താവ് ബേപ്പൂര്‍ ടി.കെ.മുരളീധര പണിക്കര്‍ മറുമൊഴി നടത്തി. പി.ടി.നിസാര്‍ സ്വാഗതവും, പി.കെ.ജയചന്ദ്രന് നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്.
രക്തയക്ഷി നോവല്‍ പ്രകാശനം ചെയ്തു
