കൊച്ചി: പൈലെറ്റന്ന പത്തുവര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സംസ്ഥാനത്തിന്റെ അഭിമാനമായി ഹൈസില്‍ ജെബിന്‍. കൊടുങ്ങല്ലൂരിലെ സാദാ കൂട്ടുകുടുംബത്തില്‍ വളര്‍ന്ന ഹൈസില്‍ ജെബിന്‍ കോമേഴ്‌സ്യല്‍ പൈലൈറ്റ് പരിശീലനം പൂര്‍ത്തിയാക്കി, വൈമാനികന്റെ കുപ്പായമണിയാന്‍ ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ സൊമാറ്റോ ഡെലിവറി പാര്‍ട്ട്ണര്‍ മുതല്‍ അധ്യാപകന്‍ തുടങ്ങി അനേകം പട്ടികകളിലേക്കത് നീളുകയാണ്. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഹെസില്‍ പ്ലസ്ടുവിന് ശേഷം മൂന്നാറിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു.കോഴ്‌സ് പൂര്‍ത്തിയാകുന്നതിനിടയില്‍ ദുബായില്‍ ടൈപ്പിസ്റ്റായിരുന്ന പിതാവിന്റെ അസുഖവും അദ്ദേഹത്തിന്റെ മരണവും ജെബിന് ഗൃഹനാഥന്റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടി വന്നു.പിന്നീട് മെന്റര്‍മാരുടെ സഹായത്തോടെ, ഫിലിപ്പീന്‍സിലെ ഫാസ്റ്റ് ഏവിയേഷന്‍ അക്കാദമിയിലെത്തി. ഇപ്പോള്‍ അവിടെ രണ്ട് വര്‍ഷത്തിനുശേഷം തന്റെ സ്വകാര്യ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി ഈ പ്രോഗ്രാമിലെ തുടര്‍പ്രവര്‍ത്തനങ്ങളിലാണ്.
ചെറുതായി പ്രയാസങ്ങള്‍ വരുമ്പോള്‍ പോലും നമ്മള്‍ ലക്ഷ്യബോധ്യത്തോടെ മുന്നോട്ട് തന്നെ പോകണം വിജയം നമ്മെ തേടിയെത്തിയിരിക്കുമെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ വെച്ച് ജെബിന്‍ സമൂഹത്തോട് പറയുന്നത്്.കൊടുങ്ങലൂരില്‍ മാതാവിനോടൊപ്പം താമസിക്കുന്ന ജെബിന്റെ സഹോദരന്‍ യു.കെയിലും സഹോദരി കൊച്ചിയിലും ബിരുദ വിദ്യാര്‍ത്ഥികളാണ്.
പൈലെറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി
നാടിനഭിമാനമായി ഹൈസില്‍ ജെബിന്‍
