ഖാദി ഓണം മേള 2026  ഉദ്ഘാടനം ചെയ്തു

ഖാദി ഓണം മേള 2026  ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഖാദി ഓണം മേള 2026 ജില്ലാതല ഉദ്ഘാടനവും ഖാദി സൂപ്പര്‍ മാര്‍ക്കറ്റിന്റെ  ഉദ്ഘാടനവും മിഠായി തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ നടന്നു. ഖാദി മേളയുടെ ഉദ്ഘാടനവും ഖാദി റെയിമെയ്ഡ് ഷര്‍ട്ടിന്റെ  പ്രകാശനവും മന്ത്രി എ.പി.അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വി.കെ.ഫൈസല്‍ ബാബു എം.എല്‍എ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖാദി ആദ്യ വില്‍പ്പന കെ.രാജീവും ‘സ്വദേശി സ്വാദ്’ ഓണക്കിറ്റിന്റെ  ആദ്യ വില്‍പ്പന വി.സരിജയും ഏറ്റുവാങ്ങി. മേയര്‍ ഒ.സദാശിവന്‍ അധ്യക്ഷത വഹിച്ചു.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സി നായര്‍ സമ്മാന കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു.
തേനീച്ച കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാര ജേതാവായ ടി.രാജു, ഖാദി സൂപ്പര്‍ മാര്‍ക്കറ്റ് ആര്‍ക്കിടെക്ട് ടി.പി.ഷാജി, യോഗാചാര്യന്‍ ബൈജു ചക്യാടത്ത് എന്നിവരെ ആദരിച്ചു. കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡണ്ട് കെ.കെ.മുരളീധരന്‍, വി.ഷിബു, കെ.രാജേഷ് കുമാര്‍, പി.ആര്‍.സന്തോഷ്, കെ.പി.അമ്മുക്കുട്ടി, അലക്‌സ് പി.ജേക്കബ്, എ.കെ.ശ്യാംപ്രസാദ്, ടി.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

ഖാദി ഓണം മേള 2026  ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *