സംസ്‌കാരസാഹിതി വായന മാസാചരണം സമാപിച്ചു

സംസ്‌കാരസാഹിതി വായന മാസാചരണം സമാപിച്ചു

വടകര : സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസക്കാലമായി വിവിധ സ്‌കൂളുകളില്‍ നടത്തിവന്ന വായന മാസാചരണം സമാപിച്ചു. മുട്ടുങ്ങല്‍ സൗത്ത് യുപി സ്്കൂളില്‍ നടന്ന സമാപനം എഴുത്തുകാരി ട്രീസ കെ വി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ബാബു ബാലവാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിര്‍വാഹക സമിതി അംഗം ഒ.സിന്ധു രാജന്‍ കുട്ടികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപിക ജീജ.കെ, ഒ.സിന്ധു രാജന്‍, അധ്യാപകരായ അബു ലെയ്‌സ് കാക്കുനി, ശ്രീരാഗ് ആയഞ്ചേരി, വിഷ്ണു ചോറോട്, വായന ക്ലബ്ബ് കണ്‍വീനര്‍ ശ്രീരാഗ്. പി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

സംസ്‌കാരസാഹിതി വായന മാസാചരണം സമാപിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *