കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . നോവലിസ്റ്റ് ബേപ്പൂര്‍ മുരളീധര പണിക്കരെ മികച്ച എഴുത്തുകാരനായും മികച്ച യുവകവിയായി ശ്രുതി എന്‍. എസ് നെയും തിരഞ്ഞെടുത്തു. മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.ജി. ബാലന്‍, മികച്ച അഭിനേത്രിയായി കബനിയെയും തിരഞ്ഞെടുത്തു, കലാസപര്യ അവാര്‍ഡുകള്‍ ശ്രുതി വൈശാഖ്, അനുരാധ എന്നിവര്‍ക്കും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സുനിത പുറമേരി(നടി ), ഷൈനി ജോസഫ് (നടി ) എന്നിവരെയും തെരഞ്ഞെടുത്തു. 25 ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും . പ്രശസ്ത തിരകഥാകൃത് ശത്രുഘന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഗിരീഷ് പെരുവയല്‍, സമ്മദ് മങ്കട, ബേപ്പൂര്‍ മുരളി, ഫസല്‍ പറബാടന്‍, ഷാനവാസ് കണ്ണഞ്ചേരി എന്നിവര്‍ പങ്കെടുക്കും.

 

 

കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ
ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *