ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ് എം.പി മൊയ്ദീന്‍ കോയക്ക് സമ്മാനിച്ചു

ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ് എം.പി മൊയ്ദീന്‍ കോയക്ക് സമ്മാനിച്ചു

കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കോഴിക്കോട് കാപ്പാട് സ്വദേശി എം.പി മൊയ്ദീന്‍ കോയക്ക് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം(എന്‍എച്ച്ആര്‍എഫ്) ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ് എം.ആര്‍ ബൈജു എം.എല്‍.എ സമ്മാനിച്ചു.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി.എസ് മുഖ്യാതിഥിയായി. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവന രംഗത്ത് എം. പി മൊയ്ദീന്‍ കോയ നടത്തിയ നിസ്വാര്‍ത്ഥ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും പൊതുനന്മയ്ക്കായി നല്‍കിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് ‘ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍’ വിഭാഗത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

സാമൂഹിക സേവനം, വിദ്യാഭ്യാസം, സാഹിത്യം, മനുഷ്യാവകാശ പ്രവര്‍ത്തനം, ആരോഗ്യം, മനഃശാസ്ത്രം, ബിസിനസ്, ബിസിനസ് സംരംഭകത്വം, കല, പെര്‍ഫോമിംഗ് ആര്‍ട്‌സ്, ആര്‍ട്‌സ് എക്‌സലന്‍സ്, മികച്ച കോണ്‍ട്രാക്ടര്‍, ആദിവാസി വിദ്യാഭ്യാസ സേവനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്.

വിവിധ ജില്ലകളില്‍ നിന്നുള്ള സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മനുഷ്യാവകാശ, ബിസിനസ്, കലാ – സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ്
എം.പി മൊയ്ദീന്‍ കോയക്ക് സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *