കോഴിക്കോട്: കഥാശ്വാസം ശബ്ദ പരമ്പരയുടെ 2026-ലെ കഥാപുരസ്‌കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് അര്‍ഹനായി. 2020-ലെ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ബന്ന ചേന്ദമംഗല്ലൂര്‍ ആരംഭിച്ച കഥാശ്വാസം ശബ്ദപരമ്പരയുടെ 600-ാം കഥയോടനുബന്ധിച്ച് ജൂലൈ 11-ന് കാളൂര്‍ റോഡിലെ റിഥം ഹൗസ് പെര്‍ഫോമിങ് ആര്‍ട്‌സ് സ്റ്റുഡിയോയില്‍ നടക്കുന്ന കഥാകൃത്ത്ആസ്വാദക സംഗമത്തില്‍ 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.
നവ കഥാകൃത്തുക്കളില്‍ കെ. എ. മനാഫ്, സുരേന്ദ്രന്‍ മങ്ങാട്ട്, സുജാത രാജേഷ്, കെ. വി. ജ്യോതിഷ് എന്നിവര്‍ക്ക് കഥാപ്രതിഭ പുരസ്‌കാരവും, ശ്രുതി മേലത്തിന് പ്രവാസി കഥാപ്രതിഭ പുരസ്‌കാരവും, ആയിഷ ഹിബ, ശിവദ കൂക്കള്‍, ശ്രീഹിത രാജേഷ് എന്നിവര്‍ക്ക് വിദ്യാര്‍ഥി കഥാപ്രതിഭ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും.
കഥകള്‍ക്കു പുറമെ അവതരിപ്പിച്ച റമദാന്‍ മഴ, വിജയമന്ത്രങ്ങള്‍, വെറ്റിലത്തരി പുരണ്ട ഓര്‍മകള്‍ എന്നീ പരമ്പരകളുടെ രചയിതാക്കളായ പി. എം. എ. ഗഫൂര്‍, ഡോ. അമാനുള്ള വടക്കാങ്ങര, ഡോ. പി. സുരേഷ് എന്നിവരെയും തിരഞ്ഞെടുത്ത ആസ്വാദകരെയും ചടങ്ങില്‍ ആദരിക്കും.
കഥാശ്വാസം കഥാപുരസ്‌കാരം അംബികാ സുതന്‍ മാങ്ങാടിന്
