ബഷീര്‍ സ്മരണയില്‍ വെള്ളയില്‍ ഫിഷറീസ് യു.പി. സ്‌കൂള്‍

ബഷീര്‍ സ്മരണയില്‍ വെള്ളയില്‍ ഫിഷറീസ് യു.പി. സ്‌കൂള്‍

കോഴിക്കോട്: വിഖ്യാത കഥാകാരന്റെ രചനകളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി ബഷീര്‍ ദിനാചരണം. കോഴിക്കോട് വെള്ളയില്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളിലാണ് ബഷീര്‍ അനുസ്മരണം വ്യത്യസ്തമാക്കിയത്. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. അഭിനയ ഭാവചലനങ്ങളോടെ ബഷീറിന്റെ ആനപ്പൂട രംഗത്തവതരിപ്പിച്ചു. ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ബഷീര്‍ കഥകള്‍ നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവയും കുട്ടികളുടെ കലാപരിപാടികളും നടന്നു. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു.

ഹെഡ്മിസ്ട്രസ് പി.ജെ. വിജി അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ എം.പി. മുഹമ്മദ് അഷറഫ്, ടി. റിംന, എം.വി ഫസീല, പി.കെ. അഭിരാം, വിദ്യാര്‍ഥികള്‍ ഇഷ്വ അംറിന്‍, ഫാത്തിമത്തുല്‍ ബതഹ, സഫ ഫാത്തിമ, എന്‍.പി. സുല്‍ഫത്ത്, മുഹമ്മദ് മിയാന്‍ ഷാഹിദ് എന്നിവര്‍ സംസാരിച്ചു. വി.പി. മുബീന സ്വാഗതവും വി.പി. രവിത നന്ദിയും പറഞ്ഞു.

 

 

 

ബഷീര്‍ സ്മരണയില്‍ വെള്ളയില്‍ ഫിഷറീസ് യു.പി. സ്‌കൂള്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *