കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യസായാഹ്നം സംഘടിപ്പിച്ചു.
പുതുതലമുറയിലെ ശ്രദ്ധേയനായ കവി വിജു വി രാഘവ് പരിപാടി ഉദ്ഘാടനം ചെയ്തു.കവിതകള്‍ കാലഭേദമന്യേയുള്ള പ്രവാഹമാണെന്ന് വിജു വി രാഘവ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് സി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെപി ഗിരിജ,പഞ്ചായത്തംഗം ഐ പി ഗീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കാവ്യസായാഹ്നം പരിപാടിയില്‍ സുരേഷ് പാറപ്രം,ജോബി മാത്യു,റോയ് കാരാത്ര, ഇ പി രത്‌നാകരന്‍, സി ദാമോദരന്‍ നായര്‍,ഷിജു പാവയില്‍,പ്രഭി പുനത്തില്‍, കെപി മുഹമ്മദ് കോയ, ഷിനിജ വിനയചന്ദ്രന്‍, പ്രമീള മുകുന്ദന്‍, ഡോ. പി ശ്രീമാനുണ്ണി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ദിവാകരന്‍ സ്വാഗതവും വായനപക്ഷാചരണം പരിപാടി കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര നന്ദിയും പറഞ്ഞു.
ജൂലൈ ആറിന് നടക്കുന്ന ബഷീര്‍ സാഹിത്യ സംവാദം, പുസ്തകചര്‍ച്ച,പ്രാദേശിക എഴുത്തുകാരെ ആദരിക്കല്‍ എന്നീ പരിപാടികളോടെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം സംഘടിപ്പിക്കുന്ന വായനപക്ഷാചരണ പരിപാടികള്‍ സമാപിക്കും.
കാവ്യസായാഹ്നം സംഘടിപ്പിച്ചു
