ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ, മദ്യവും ലഹരിയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ, മദ്യവും ലഹരിയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

കോഴിക്കോട് :ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പാളയം ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ . അതോടൊപ്പം മദ്യവും ലഹരി തന്നെയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍് പാളയം ജുമാമസ്ജിദില്‍ ജുമുഅ ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിയെപ്പറ്റി മയക്കുമരുന്ന് എന്നല്ല , മയക്കുവിഷം എന്നാണ് പറയേണ്ടത്. സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്നതാണ് മദ്യവും മറ്റു ലഹരിപദാര്‍ത്ഥങ്ങളും.
മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സമ്പത്തിനെയും നശിപ്പിക്കുന്നതും കുടുംബത്തിലും നാട്ടിലും കലഹങ്ങളുണ്ടാക്കുന്നതുമായ മാരക വിഷമാണ് ലഹരി. കൂടാതെ
ആത്മഹത്യകള്‍, കൊലപാതങ്ങള്‍, സംഘട്ടനങ്ങള്‍ തുടങ്ങിയ നിരവധി നാശങ്ങള്‍ അതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് പോലും മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും കണ്ടെത്തുന്നത് നിത്യ സംഭവമായിരിക്കുന്നു.
ലഹരി പിശാചിന്റെ മാലിന്യമാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.മദ്യം എല്ലാ തിന്മകളുടെയും താക്കോലാണെന്ന് മുഹമ്മദ് നബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് മദ്യ നിരോധനം നടപ്പിലാക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
നമ്മുടെ ഭരണഘടനയും മദ്യം നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇനി വേണ്ടത് സര്‍ക്കാരും ജനങ്ങളുമൊന്നിച്ച് ഈ ലഹരി വിരുദ്ധ തൂഫാന്‍ അതിശക്തമായി അടിച്ച് വീശാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
മദ്യത്തിന്റെ ലഭ്യത കുറക്കണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നത് മൂലം മദ്യം കൂടുതല്‍ പ്രചരിക്കുമെന്നും അതിനാല്‍ സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ, മദ്യവും ലഹരിയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *