‘ദളിത് സമൂഹങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം അനിവാര്യം – ഗിരീഷ് ആമ്പ്ര ‘
കോഴിക്കോട്: ദളിത് – ഗോത്ര സമൂഹങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു.
വംശീയ – ജാതി വെ റിക്കെതിരെ പാട്ടുകൂട്ടം കോഴിക്കോട് കിഡ്സണ്‍കോര്‍ണറില്‍ സംഘടിപ്പിച്ച ‘കൊട്ടും പാട്ടും ‘എന്ന സര്‍ഗാത്മക പ്രതിഷേധസായാഹ്നം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത സാമൂഹ്യ മേഖലകളില്‍ നിന്നും ദളിത് – ഗോത്ര വിഭാഗങ്ങളെ അകറ്റിനിര്‍ത്താനുള്ള പ്രവണത ആസൂത്രിതമാണ്.
അസഹിഷ്ണുതയെ അതിജീവിക്കാന്‍ സംഘടിതശക്തിയും സാംസ്കാരികമായ കരുത്തും സമരായുധമാക്കണമെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിധിന് രാജിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് പാട്ടു കൂട്ടം പ്രവത്തകര്‍ ആവശ്യപ്പെട്ടു.
പരിപാടിയില്‍ പാട്ടുകൂട്ടം കോഴിക്കോട് ജോ: ഡയറക്ടര്‍ കോട്ടക്കല്‍ ഭാസ്കരന് അധ്യക്ഷത വഹിച്ചു.
കലാ – സാമൂഹ്യ പ്രവര്‍ത്തകരായ ഐ പി ശീതള്‍ രാജ്,മാവൂര്‍ വിജയന്,നവീന്‍രാജ്,സന്തോഷ് പാലക്കട,ഡോ: പി ശ്രീമാനുണ്ണി,നിധിന് ഇരുവള്ളൂര്‍,സജീവന് കൊയിലാണ്ടി, യൂ ട്ടി ശ്രീധരന്,കൃഷ്ണദാസ് വല്ലാപ്പുന്നി, പി പി കണ്ടക്കുട്ടി, നൗഷാദ് കല്ലാച്ചി,തങ്കം പറമ്പില്‍,ഷാഫി വാഴയൂര്‍,അനില്‍ കൊള ത്തറ,രാജേഷ് മുചുകുന്ന്,റിജു ഗോത്ര മലപ്പുറം ,ഷൈനി പ്രകാശ്,സിതാര ചെറുവണ്ണൂര്‍,പ്രദീപ് കോട്ടക്കല്‍ തുടങ്ങി നിരവധി പേര് പ്രതിഷേധപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
‘കൊട്ടും പാട്ടും’ പരിപാടിക്ക് എണ്‍പതോളം കലാകാരന്മാര് നേതൃത്വം നല്കി.
പാട്ടുകൂട്ടം കലാകാരന്മാരായ വി എം ചന്ദ്രിക സ്വാഗതവും കെ ട്ടി രവി കീഴരിയൂര്‍ നന്ദിയും പറഞ്ഞു.
