കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സയും ഏകോപിത പരിചരണവും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക്’ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്ക് ഉണ്ടാവുന്ന ഹൃദയ സംബന്ധമായ തകരാറുകള്‍ കൃത്യസമയത്ത് കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രത്യേക വൈദ്യ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന് രൂപം നല്‍കിയിരിക്കുന്നത്. ഹൃദയവൈകല്യങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഈ ക്ലിനിക്കില്‍ വിദഗ്ധ സേവനം ലഭ്യമാകും.
കുട്ടികളിലെ ഹൃദയത്തിന് പ്രകടമാക്കുന്ന ലക്ഷണങ്ങളും അതിന് നല്‍കുന്ന ചികിത്സയും താരതമ്യേന മുതിര്‍ന്നവരില്‍ കാണപെടുന്നതിനേക്കാള്‍ വ്യത്യസ്തമാണ്. ആരോഗ്യ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് ആയിരത്തില്‍ എട്ടു കുട്ടികള്‍ക്ക് ജന്മനാ ഹൃദയവൈകല്യങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്. ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍, ഹൃദയപേശികളുടെ ബലക്കുറവ് തുടങ്ങി മറ്റു ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൃത്യമായ ചികിത്സ ലഭിക്കാതെ ഹൃദയ സ്തംഭനത്തിലേക്ക് നയിക്കാം. ശ്വാസംമുട്ടല്‍, അമിതമായ കിതപ്പ്, പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിലെ നീര്, വളര്‍ച്ചക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടികളിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞാല്‍ ഭൂരിഭാഗം പ്രശ്‌നങ്ങളും ശസ്ത്രക്രിയയിലൂടെയോ മരുന്നുകളിലൂടെയോ പരിഹരിക്കാന്‍ സാധിക്കും. ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നല്‍കാനാണ് ക്ലിനിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മലബാര്‍ മേഘലയിലെ ആരോഗ്യരംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോഴിക്കോട് ആസ്റ്റര്‍ മിംസ് ഓരോ കുഞ്ഞിനും മികച്ച ക്ലിനിക്കല്‍ പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും സാധാരണ ജീവിതവും ഉറപ്പാക്കാനാണ് തങ്ങള്‍ പുതിയ ക്ലിനിക്കിലൂടെ ആഗ്രഹിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് എ.ജി.എം. ഷീന നമ്പ്യാര്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി രേണു പി. കുറുപ്പ്, ചീഫ് കണ്‍സള്‍ട്ടന്റ് രമ ദേവി കെ.എസ്, ഡോ. നബീല്‍ ഫൈസല്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്മാരായ ഡോ. ഗിരീഷ് വാരിയര്‍, ഡോ. ശബരിനാഥ് മേനന്‍, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.അരുണ്‍ പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലിനിക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9961997779 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രത്യേക പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. സുധ കൃഷ്ണനുണ്ണി നിര്‍വ്വഹിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *