കോഴിക്കോട്: രസധ്വനി കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സ്മരണത്രയം പരിപാടി 14,15,16 തിയതികളിലായി കേരള ലളിത കലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കും. ചിത്രകലാ രംഗത്തെ മഹാ പ്രതിഭകളായിരുന്ന എം.വി.ദേവന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, എ.എസ്.നായര്‍ എന്നിവരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 14ന് വൈകിട്ട് 3 മണിക്ക് സ്മരണത്രയം, ചിത്രപ്രദര്‍ശനവും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.മോഹന്‍ദാസിന്റെ ചിത്ര പ്രദര്‍ശനം 14 മുതല്‍ 17 വരെ രാവിലെ 11 മുതല്‍ വൈകിട്ട് 7.30 വരെ ലളിതകലാ ആര്‍ട് ഗാലറിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ തൈപ്പള്ളി, അഡ്വ.പി.മോഹന്‍ ദാസ്, നളിനി കെ.മേനോന്‍, വി.എം.കരുണാകര മേനോന്‍ എന്നിവര്‍ സംബന്ധിച്ചു.
