ഡല്‍ഹി ചാവേറാക്രമണം എന്‍ ഐ എ ഏറ്റെടുത്തു

ഡല്‍ഹി ചാവേറാക്രമണം എന്‍ ഐ എ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ചാവേറാക്രമണം എന്‍ ഐ എ ഏറ്റെടുത്തു. ചെങ്കോട്ടയില്‍ ഉണ്ടായത് ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ എന്‍ഐഎ കേസ് ഏറ്റെടുത്തിരുന്നു. സംഭവസ്ഥലത്ത് എന്‍ഐഎ സംഘം എത്തി പരിശോധന നടത്തി. സംശയാസ്പദമായി കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തു വരുന്നതായാണ് വിവരം.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ ഉന്നതതല യോഗം നടക്കുകയാണ്.സുരക്ഷാ ഏജന്‍സി തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നതായാണ് വിവരം. ഇന്ന് ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്. ചൊവ്വാഴ്ച രാവിലേയും ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ ഏജന്‍സികളുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഉന്നതതല യോഗം ചേന്നത്. ഐബി തലവന്‍, ഡല്‍ഹി പോലീസ് കമ്മിഷണര്‍, എന്‍ഐഎ ഡിജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

ഡല്‍ഹി ചാവേറാക്രമണം എന്‍ ഐ എ ഏറ്റെടുത്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *