കോഴിക്കോട്: കോര്‍പ്പറേഷനില്‍ ഇടത്-വലത് അഴിമതിയുടെ കൂട്ടുകെട്ടാണ് ഭരണം നടത്തുന്നതെന്നും അഴിമതി രഹിത കോര്‍പ്പറേഷനാണ് നവശക്തി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രിഡണ്ട് മനോജ് ശങ്കര നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫോക്കസ് മാള്‍ ഉടമയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നിനും കൊള്ളാത്ത തണ്ണീര്‍തടവുമായി കോര്‍പ്പറേഷന്റെ മാവൂര്‍ റോഡിലെ ഭൂമി കൈമാറ്റം ചെയ്തതടക്കമുള്ള അഴിമതി നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ഇടപെടും.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നടക്കാവ് നബില്‍ അഹമ്മദ്, തിരുവണ്ണൂര്‍ സി.വി.സാജുദ്ദീന്‍, മാവൂര്‍ റോഡ് കെ.വി.ഷെറീന, കുന്ദമംഗലം ബ്ലോക്ക് എം.പത്മാവതി എന്നിവര്‍ മല്‍സരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഗണേഷ് ബാബു പാലത്ത്, നബീല്‍ അഹമ്മദ്, പത്മാവതി കുറ്റിക്കാട്ടൂര്‍, സി.വി.സാജുദ്ദീന്‍, ബാലഗോപാലക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
കോര്‍പ്പറേഷനില്‍ അഴിമതിയുടെ ഇടത് – വലത്
കൂട്ടുകെട്ട്; നവശക്തി കോണ്‍ഗ്രസ്
