കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ബിരുദ ദാനചടങ്ങ് നടത്തി

കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ബിരുദ ദാനചടങ്ങ് നടത്തി

കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ട്രെയിനിങ് സെന്ററുകളില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളുടെ കോഴിക്കോട് ജില്ലാ ബിരുദ ദാനച്ചടങ്ങ് ടൗണ്‍ഹാളില്‍ മേയര്‍ ഡോ.ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ക്രിമിനല്‍ വാസനകള്‍ക്കും,വയലന്‍സിനും,മാരക മയക്കുമരുന്നുകള്‍ക്കും, വഴിമാറുന്ന ഇന്നത്തെ പ്രത്യേക സാമൂഹികാന്തരീക്ഷത്തില്‍ ഇനി വളര്‍ന്നുവരുന്ന എല്ലാകുട്ടികള്‍ക്കും മോണ്ടിസ്സോറി വിദ്യാഭ്യാസം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുഞ്ഞുമക്കളില്‍ നന്മയും,പരസ്പര സ്‌നേഹവും,ബഹുമാനവും,മതേതര മൂല്യങ്ങളും അറിവിന്റെ നൂതന മാര്‍ഗ്ഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മോണ്ടിസ്സോറി പഠന സമ്പ്രദായം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മഹനീയമായ വഴികളിലൂടെ കടന്നുവരുന്ന കുട്ടികള്‍ക്കൊരിക്കലും അസാന്മാര്‍ഗിക പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ സാധിക്കില്ലെ ന്നും മേയര്‍ അഭിപ്രായപ്പെട്ടു.

 

 

കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ബിരുദ ദാനചടങ്ങ് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *