കോഴിക്കോട് :കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നവ ജനശക്തി കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ല കമ്മിറ്റി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ഗണേഷ് പാലത്ത് അധ്യക്ഷത വഹിച്ചു. നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ നേതാക്കളായ രവീന്ദ്രന്‍ ടി.കെ, ബാലകൃഷ്ണ കുറുപ്പ്, ഇര്‍ഷാദ് മീഞ്ചന്ത, ഉമ്മര്‍ മേത്തോട്ടത്താഴം, സ്‌നേഹ രാജ്, രാമകൃഷ്ണന്‍ ചീക്കിലോട്, രഘു പന്നിയങ്കര, സഹദ് കുറ്റിച്ചിറ, ഉമ്മര്‍ പൊറ്റമ്മല്‍ , കുഞ്ഞിക്ക കുറ്റ്യാടി, വിജയന്‍ കൊളത്തൂര്‍, സാജുദ്ധീന്‍ തിരുവണ്ണൂര്‍, രാജേഷ് പാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
