മനസ്സിന്റെ വികാസം സാഹിത്യ രചനയ്ക്ക് അനിവാര്യം; പി.പി.ശ്രീധരനുണ്ണി

മനസ്സിന്റെ വികാസം സാഹിത്യ രചനയ്ക്ക് അനിവാര്യം; പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: സാഹിത്യകാരന്മാര്‍ മനസിന്റെ വാതായനങ്ങള്‍ ജീവിതത്തിന്റെയും സമൂഹത്തിന്റെയും വ്യത്യസ്ത തലങ്ങളിലേക്ക് തുറന്നു വെക്കുമ്പോഴാണ് രചനകള്‍ മഹത്തരമാകുന്നതെന്ന് പ്രശസ്്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി പറഞ്ഞു. പരപ്പില്‍ അനില്‍ രചിച്ച ‘പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍’ കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനത്തില്‍ പുസ്തക കവര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിമനോഹരമായ ഭാവഗീതങ്ങള്‍ രചിക്കാനാവുക മനസ് തുറക്കുമ്പോഴാണ്. പ്രണയം പോലെ അനുരാഗം, കാരുണ്യം, വാത്സല്യം, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മികച്ച ഭാവഗീതങ്ങളായി വിരിയുമ്പോഴാണ് ഉല്‍കൃഷ്ട കൃതികള്‍ പിറവിയെടുക്കുന്നത്. അതിന് മനസിനെ വികസിപ്പിക്കണം. മനസ്സുകളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്ന ഈ കാലത്ത് തുറന്നുവെച്ച മനസുകള്‍ കാലം ആവശ്യപ്പെടുന്നതാണ്. മനസ്സ് തുറക്കാന്‍ ഉള്ളിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടണം. എന്നാല്‍ പലപ്പോഴും ബാഹ്യ ഇടപെടലുകള്‍കൊണ്ട് നമുക്കെല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹിത്യ രചനകളോടൊപ്പം വൈജ്ഞാനിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെടണം. ഇക്കാര്യം പ്രസാധകന്മാര്‍ ശ്രദ്ധിക്കണം. കവികളും, എഴുത്തുകാരും ശാസ്ത്രീയ കാര്യങ്ങളും ഗ്രാഹ്യ വിഷയമാക്കണം. പുസതകങ്ങള്‍ നല്ല പോലെ പല രീതിയില്‍ വായിക്കപ്പെടണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തക കവര്‍ പ്രകാശനം കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് നിര്‍വ്വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു.

 

 

മനസ്സിന്റെ വികാസം സാഹിത്യ രചനയ്ക്ക് അനിവാര്യം; പി.പി.ശ്രീധരനുണ്ണി

Share

Leave a Reply

Your email address will not be published. Required fields are marked *