കോഴിക്കോട്: ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയും ദേശീയ പ്രവര്‍ത്തക സമിതി അംഗവും ഡി സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.സി.രാമചന്ദ്രന്റെ പേരില്‍ കെ. എന്‍ ടി സി എര്‍പ്പെടുത്തിയ പരസ്‌ക്കാരത്തിന്ന് പ്രമുഖ സി. പി ഐ നേതാവും എ.ഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ ജി പങ്കജാക്ഷാ നെ തിരഞ്ഞെടുത്തതായി പ്രസിഡണ്ട് എ ന്‍ . കെ അബ്ദുറഹിമാനും കണ്‍വീനര്‍ അഡ്വ.എം.രാജനും അറിയിച്ചു. ജൂലായ് 15ന് (ചൊവ്വാഴ്ച )കാലത്ത് 10 മണിക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.
രാഷ്ട്രീയ – ട്രേഡ് യൂണിയന്‍ – സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
കെ.സി രാമചന്ദ്രന്‍ പുരസ്‌കാരം കെ.ജി പങ്കജാക്ഷന്
